എസ്.എസ്.എല്‍.സി പരീക്ഷ മാർച്ച് 9 മുതൽ 29 വരെ; നാലരലക്ഷം കുട്ടികൾ പരീക്ഷ എഴുതും

70 മൂല്യനിർണയ ക്യാമ്പുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

Update: 2022-11-24 06:02 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 9 മുതൽ 29 വരെ നടത്തും. നാലര ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുക.

ഫെബ്രുവരി 27 മുതൽ മാര്‍ച്ച് 3 വരെയുള്ള തിയതികളില്‍ മാതൃകാ പരീക്ഷ നടത്തും. മെയ് 10ന് ഉള്ളിൽ ഫല പ്രഖ്യാപനം നടത്തും. 70 മൂല്യനിർണയ ക്യാമ്പുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.  രാവിലെ 9.30നാണ് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ നടത്തുക. 

അതേസമയം, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ മാര്‍ച്ച് 10 മുതൽ മാര്‍ച്ച് 30 വരെയുള്ള തിയതികളിലാണ് നടത്തുക. മാതൃക പരീക്ഷ ഫെബ്രുവരി 27 മുതൽ മാര്‍ച്ച് 3 വരെയുള്ള തിയതികളിലായിരിക്കും. രണ്ടാം വർഷ ഹയർ സെക്കൻഡറി പ്രാക്റ്റിക്കല്‍ പരീക്ഷകൾ ഫെബ്രുവരി 1ന് തുടങ്ങും. മെയ് 25നുള്ളില്‍ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ഫലം പ്രഖ്യാപിക്കും

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News