'വെള്ളാപ്പള്ളി നടേശനെ നവോത്ഥാന സംരക്ഷണ സമിതി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്യുക'; സംയുക്ത പ്രസ്താവനയുമായി സാംസ്‌കാരിക പ്രവർത്തകർ

മുസ്‌ലിം ജനവിഭാഗത്തെ പൈശാചികവത്കരിച്ചുകൊണ്ടും പ്രസ്തുത ജനത്ക്ക് ഭൂരിപക്ഷമുള്ള മലപ്പുറത്തെ കുറിച്ചും വ്യാജമായ ആരോപണങ്ങൾ നിരന്തരം ഉന്നയിക്കുന്നത് സംഘപരിവാറിനെ പോലും നാണിപ്പിക്കുന്നതാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.

Update: 2025-07-25 17:30 GMT

കോഴിക്കോട്: വിദ്വേഷ പ്രസ്താവന തുടരുന്ന വെള്ളാപ്പള്ളി നടേശനെതിരെ നിയമ നടപടി സ്വീകരിക്കുക, നവോത്ഥാന സംരക്ഷണ സമിതി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുക എന്നീ ആവശ്യങ്ങളുയർത്തി സാംസ്‌കാരിക പ്രവർത്തകർ. ലോകത്താകമാനം സാഹോദര്യത്തിന്റെയും ജാതിമതങ്ങൾക്കതീതമായ സ്‌നേഹത്തിന്റെയും സന്ദേശം പടർത്തിയ വ്യക്തിയാണ് ശ്രീ നാരായണഗുരു. മഹാജ്ഞാനിയായ ആ മഹാഗുരുവിന്റെ പേരിലുള്ള സംഘടനയുടെ തലപ്പത്തിരുന്നുകൊണ്ട് വെള്ളാപ്പള്ളി നടേശൻ തുടർച്ചയായി കേരളത്തിന്റെ മതസൗഹാർദത്തിനും ശ്രീനാരായണ മൂല്യങ്ങൾക്കും എതിരായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്.

Advertising
Advertising

മുസ്‌ലിം ജനവിഭാഗത്തെ പൈശാചികവത്കരിച്ചുകൊണ്ടും പ്രസ്തുത ജനത്ക്ക് ഭൂരിപക്ഷമുള്ള മലപ്പുറത്തെ കുറിച്ചും വ്യാജമായ ആരോപണങ്ങൾ നിരന്തരം ഉന്നയിക്കുന്നത് സംഘപരിവാറിനെ പോലും നാണിപ്പിക്കുന്നതാണ്. കേരള നവോത്ഥാന സംരക്ഷണ സമിതിയുടെ പ്രസിഡന്റായ വെള്ളാപ്പള്ളി നവോത്ഥാനം എന്ന പദത്തെ തന്നെ പരിഹാസ്യവും അശ്ലീലവും ആക്കിയിരിക്കുകയാണ്. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ വർഗീയമായ ചേരിതിരിവ് സൃഷ്ടിച്ചുകൊണ്ട് സംഘപരിവാറിനു വേണ്ടി പണിയെടുക്കുന്ന വെള്ളാപ്പള്ളിയുടെ ഗൂഢ ലക്ഷ്യം കേരള ജനത തള്ളിക്കളയേണ്ടതും ശക്തമായി അപലപിക്കേണ്ടതുമാണ്. കേരളത്തിന്റെ സാമൂഹ്യ സുരക്ഷിതത്വത്തേയും മതസൗഹാർദത്തേയും തകർക്കുന്ന വെള്ളാപ്പള്ളി നടേശന്റെ വർഗീയ പ്രസ്താവനകൾക്കെതിരെ പൊലീസ് കേസെടുക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നും, നവോത്ഥാന സംരക്ഷണ സമിതി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ ഉടനടി നീക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കെഇഎൻ, പ്രൊഫ പി.കെ പോക്കർ, ഡോ. രേഖ രാജ്, ആർ. രാജാഗോപാൽ, ഡോ. സി.എസ് ചന്ദ്രിക, ശീതൾ ശ്യാം, ഡോ. ടി.എസ് ശ്യാം കുമാർ, വിധു വിൻസെന്റ്, ഡോ. എം.എം ഖാൻ, ജി.പി രാമചന്ദ്രൻ, ഡോ. സാംകുട്ടി പട്ടംകരി, കെ.ജി ജഗദീശൻ, ഡോ. അജയ് എസ് ശേഖർ, വി.കെ ജോസഫ്, ഡോ. കെ.ജി താര, സീന ഭാസ്‌കർ, ഡോ. മാളവിക ബിന്നി, അഡ്വ. പി.എം ആതിര, ദിനു വെയിൽ, ജിയോ ബേബി, ടി.കെ വിനോദൻ, എം. സുൽഫത്ത്, ജോളി ചിറയത്ത്, ശ്രീജ നെയ്യാറ്റിൻകര, പ്രൊഫ. കുസുമം ജോസഫ്, അപർണ്ണ സെൻ, ഇർഷാദ് അലി, ഗോപാൽ മേനോൻ, ഒ.പി രവീന്ദ്രൻ, പ്രിജിത്ത് പി.കെ, റെനി ഐലിൻ, അഡ്വ ജെ. സന്ധ്യ, പുരുഷൻ ഏലൂർ, ഗോമതി ഇടുക്കി, ആദി, അഡ്വ. ഭദ്രകുമാരി, മുരളി തോന്നയ്ക്കൽ, ലാലി പി.എം, രതി ദേവി, ഡോ. സോയ ജോസഫ്, എൻ. സുബ്രമഹ്ണ്യൻ, ഷഫീഖ് സുബൈദ ഹക്കിം, ശരണ്യ എം ചാരു, പ്രശാന്ത് സുബ്രമഹ്ണ്യൻ, രാധിക വിശ്വനാഥൻ, തനൂജ ഭട്ടതിരി, അഡ്വ. കുക്കു ദേവകി, സുജ ഭാരതി, അജിതൻ സി.എ, അമ്പിളി ഓമനകുട്ടൻ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News