കൊല്ലത്ത് സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസിന് നേരേ കല്ലേറ്

കല്ലേറിൽ രണ്ട് എ.ഐ.എസ്.എഫ് പ്രവർത്തകർക്ക് പരിക്കേറ്റു

Update: 2024-08-28 01:26 GMT

കൊല്ലം: കൊല്ലം മുഖത്തലയിൽ സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസിന് നേരേ കല്ലേറ് . എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്ന് സിപിഐ. ഓഫീസിന് നേരെ ഉണ്ടായ കല്ലേറിൽ രണ്ട് എ.ഐ.എസ്.എഫ് പ്രവർത്തകർക്ക്  പരിക്കേറ്റു.

സി.പി.ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഡി.വൈ.എഫ്.ഐയുടെ കൊടിമരങ്ങൾ നശിപ്പിച്ചു. കൊട്ടിയം എൻ.എസ്.എസ് കോളജിലെ എസ്.എഫ്.ഐ - എ.ഐ.എസ്.എഫ് തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും സി.പി.ഐ ആരോപിച്ചു. ആക്രമണത്തിൽ സി.പി.എം നേതൃത്വം മറുപടി പറയണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി. എസ് സുപാൽ എം.എൽ.എ പറഞ്ഞു. സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News