കുറവന്‍കോണത്തെ ലേഡീസ് ഹോസ്റ്റലുകളിലും രാത്രി അജ്ഞാതന്‍റെ ശല്യം; പ്രദേശത്ത് ഒരു വര്‍ഷമായി കറക്കം

കഴിഞ്ഞദിവസം ഒരാള്‍ ഹോസ്റ്റലിന്റെ മതില്‍ ചാടുന്നതായി കണ്ടെന്ന് അയല്‍വാസി പറഞ്ഞതായും പെണ്‍കുട്ടികള്‍ വ്യക്തമാക്കി.

Update: 2022-10-30 06:49 GMT

തിരുവനന്തപുരം: മ്യൂസിയത്തില്‍ യുവതിക്ക് നേരെയുണ്ടായ അതിക്രമത്തിനും കുറവന്‍കോണത്ത് അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയതിനും പിന്നാലെ ഇവിടുത്തെ ലേഡീസ് ഹോസ്റ്റലുകളിലും അജ്ഞാതന്റെ ശല്യം. തിരുവനന്തപുരത്തെ ഏറ്റവും തിരക്കേറിയ ഇടങ്ങളിലൊന്നായ കുറവന്‍കോണത്തെ നിരവധി വീടുകളിലും ലേഡീസ് ഹോസ്റ്റലുകളിലുമാണ് ഒരാളുടെ ശല്യം ഉണ്ടായിട്ടുള്ളതെന്നാണ് പരാതി. മ്യൂസിയത്തെ അതിക്രമ കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാള്‍ സമീപദിവസങ്ങളില്‍ ഇവിടങ്ങളില്‍ കറങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ശനിയാഴ്ച രാത്രി 12.30നും 12.40നും ഇടയിലാണ് അജ്ഞാതന്‍ വന്നതെന്ന് പെണ്‍കുട്ടികള്‍ മീഡിയവണിനോട് പറയുന്നു. ഒരു വര്‍ഷമായി ഇയാളുടെ ശല്യമുള്ളതായി പെണ്‍കുട്ടികള്‍ വ്യക്തമാക്കുന്നു. ശൗചാലയത്തിന്റെ വാതിലില്‍ മുട്ടുകയും ഹോസ്റ്റലിന് അടുത്തെത്തി സിഗരറ്റ് വലിക്കുകയും ചെയ്യുക പതിവാണെന്ന പെണ്‍കുട്ടികള്‍ പറയുന്നു.

Advertising
Advertising

കഴിഞ്ഞദിവസം ഒരാള്‍ ഹോസ്റ്റലിന്റെ മതില്‍ ചാടുന്നതായി കണ്ടെന്ന് അയല്‍വാസി പറഞ്ഞതായും പെണ്‍കുട്ടികള്‍ വ്യക്തമാക്കി. ഹോസ്റ്റലിന്റെ പിന്‍ഭാഗം കാടുപിടിച്ചുകിടക്കുകയാണ്. ഇതുവഴിയാണ് ഇയാൾ ഹോസ്റ്റൽ കോംപൗണ്ടിലെത്തുന്നത്. തൊട്ടടുത്ത ദിവസമാണ് കുറവന്‍കോണത്ത് തന്നെയുള്ളൊരു വീട്ടിലേക്ക് ഒരാള്‍ എടുത്തുചാടുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടതെന്നും അത് നോക്കിയപ്പോഴാണ് അയാള്‍ തന്നെയാണ് ഇവിടെയും വന്നതെന്ന് മനസിലായതായും പെണ്‍കുട്ടികള്‍ വിശദമാക്കി.

ഇവിടെയുള്ള മറ്റ് ലേഡീസ് ഹോസ്റ്റലിലെ സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലെ വ്യക്തിയും ഇയാള്‍ തന്നെയാണെന്നാണ് മനസിലാവുന്നത്. മാത്രമല്ല, ഇവിടങ്ങളിലെല്ലാം എത്തിയതും അടുത്തടുത്ത സമയങ്ങളിലാണ്. രാത്രി 12 മണിക്കു ശേഷമാണ് എല്ലായിടത്തും എത്തിയിട്ടുള്ളത്. അടുത്തടുത്ത സമയങ്ങളിലാണ് ഓരോയിടത്തും പോയിട്ടുള്ളതെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ നോക്കിയപ്പോള്‍ മനസിലായി. ഇന്നലെ 12.30 കഴിഞ്ഞപ്പോള്‍ ഒരാള്‍ ടെറസിലൂടെ നടക്കുന്ന ശബ്ദം കേട്ടിരുന്നു.

തങ്ങള്‍ വലിയ ഭീതിയിലാണ് കഴിയുന്നതെന്നും പെണ്‍കുട്ടികള്‍ ചൂണ്ടിക്കാട്ടി. പൊലീസ് കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നില്ലെന്നാണ് ഇവരുടെ ആരോപണം. ചൊവ്വാഴ്ച ഇവിടെയൊരു നൃത്താധ്യാപികയുടെ വീട്ടിലായിരുന്നു മ്യൂസിയത്തെ അതിക്രമ കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാള്‍ എത്തിയത്. ഇതിന്റെ കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പ്രദേശത്ത് ഒരു വര്‍ഷമായി ഒരു അജ്ഞാതന്റെ ശല്യമുണ്ടെന്നാണ് നാട്ടുകാരും പറയുന്നത്. പൊലീസിനെ അറിയിക്കുമ്പോള്‍ പട്രോളിങ് നടത്തിപ്പോവുകയല്ലാതെ കാര്യക്ഷമമായ അന്വേഷണം നടത്താറില്ലെന്നാണ് നാട്ടുകാരും ലേഡീസ് ഹോസ്റ്റലുകളിലെ പെണ്‍കുട്ടികളും ആരോപിക്കുന്നത്. മ്യൂസിയത്തിലെ അതിക്രമ കേസിലെ പ്രതിയെ ഇതുവരെയും പിടികൂടാന്‍ പൊലീസിന് സാധിക്കാത്തതില്‍ വിമര്‍ശനം ശക്തമായിരിക്കെയാണ് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നത്.

എന്നാല്‍, മ്യൂസിയത്തെ അതിക്രമ കേസ് പ്രതി തന്നെയാണ് മറ്റിടങ്ങളില്‍ എത്തിയത് എന്നതിന് യാതൊരു സാധ്യതയുമില്ല എന്നാണ് പേരൂര്‍ക്കട സി.ഐയുടെ പ്രതികരണം. അന്വേഷണം നടത്തുകയാണ്. പരാതികള്‍ പരിശോധിക്കാറുണ്ട്. ആശങ്കകളൊന്നും വേണ്ടെന്നും പ്രതിയെ ഉടനടി പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News