കോട്ടയത്ത് വീട്ടിൽ കയറി തെരുവ് നായയുടെ ആക്രമണം

വീട്ടിൽ നിന്ന് ഇറങ്ങിയ നായ ഒരു കുട്ടി ഉള്‍പ്പെടെ അഞ്ചുപേരെ കൂടി കടിച്ചു

Update: 2022-09-08 07:11 GMT

കോട്ടയം: പേരൂരില്‍ വീട്ടില്‍ കയറി തെരുവ് നായയുടെ ആക്രമണം. പേരൂർ സ്വദേശി സോമന്‍ നായർക്കാണ് കടിയേറ്റത്. വീട്ടിൽ നിന്ന് ഇറങ്ങിയ നായ ഒരു കുട്ടി ഉള്‍പ്പെടെ അഞ്ചുപേരെ കൂടി കടിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. 

സംസ്ഥാനത്ത് ഇന്നും ഇന്നെലയുമായി നിരവധി പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്.  കഴിഞ്ഞ ദിവസം തൃശ്ശൂരിൽ രണ്ട് പേർക്കും ഇടുക്കിയിൽ അഞ്ച് പേർക്കും കാട്ടാക്കടയിൽ നാല് പേർക്കുമാണ് തെരുവ് നായയുടെ കടിയേറ്റത്. കാട്ടാക്കടയിൽ കടിയേറ്റവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടും.

അതേസമയം കോട്ടയത്തെ പൂട്ടികിടക്കുന്ന നായ വന്ധ്യംകരണ കേന്ദ്രം നവീകരിച്ച് പ്രവർത്തന സജ്ജമാക്കാൻ തീരുമാനമായി. തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒരു കോടി രൂപ വിനിയോഗിക്കാനും തീരുമാനമായി. നഗരസഭയ്ക്ക് കീഴിലെ കേന്ദ്രം കാട് കയറി നശിക്കുന്ന വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു . 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News