ചേർത്തലയിൽ സ്ഥാനാർഥിക്ക് നേരെ തെരുവുനായ ആക്രമണം
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സ്ഥാനാർഥിക്ക് തെരുവുനായയുടെ കടിയേറ്റത്.
Update: 2025-11-19 16:17 GMT
Photo| Special Arrangement
ആലപ്പുഴ: ചേർത്തലയിൽ സ്ഥാനാർഥിയെയും ആക്രമിച്ച് തെരുവുനായ. ചേർത്തല നഗരസഭ 15ാം വാർഡായ ചക്കരക്കുളത്തെ യുഡിഎഫ് സ്ഥാനാർഥിയായ ഹരിതയെ ആണ് തെരുവുനായ ആക്രമിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സ്ഥാനാർഥിക്ക് തെരുവുനായയുടെ കടിയേറ്റത്. മാമ്പല ഭാഗത്തുവച്ച് തെരുവുനായ തോൾ ഭാഗത്ത് കടിക്കുകയായിരുന്നു.
പരിക്കേറ്റ ഹരിത ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹരിത ചികിത്സ തേടി.