ഇടുക്കി മെഡിക്കൽ കോളജിൽ തെരുവു നായകളുടെ വിളയാട്ടം

ആശുപത്രി വളപ്പിലും വരാന്തകളിലുമായി 30ഓളം നായകളാണ് തമ്പടിച്ചിരിക്കുന്നത്.

Update: 2022-09-14 04:53 GMT

ഇടുക്കി മെഡിക്കൽ കോളജിൽ തെരുവു നായകളുടെ വിളയാട്ടം. ആശുപത്രി വളപ്പിൽ ചുറ്റിത്തിരിയുന്ന നായ്ക്കൂട്ടങ്ങളുടെ നടുവിലൂടെ അതി സാഹസികമായാണ് ആളുകളെത്തുന്നത്. മരുന്നു വാങ്ങാനെത്തുന്നവർക്ക് തെരുവു നായയുടെ കടിയേൽക്കുന്നതും പതിവാണ്. ദിവസേന ചികിത്സ തേടിയെത്തുന്ന ആയിരക്കണക്കിനാളുകൾക്കാണ് തെരുവുനായകൾ കടുത്ത ഭീഷണിയാവുന്നത്.

ആശുപത്രി വളപ്പിലും വരാന്തകളിലുമായി 30ഓളം നായകളാണ് തമ്പടിച്ചിരിക്കുന്നത്.ആശുപത്രിയിലെത്തുന്ന രോ​ഗികൾക്കും വാഹനങ്ങൾക്കും മുന്നിലേക്ക് ഇവ എടുത്തുചാടുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് നിത്യ കാഴ്ചയാണ്.

Advertising
Advertising

രോ​ഗിയുമായി ആംബുലൻസെത്തിയ ശേഷം വാതിൽ തുറന്ന് അവരെ പുറത്തിറക്കാൻ ആവാത്ത വിധം നായകളുടെ ശല്യമാണെന്ന് ആംബുലൻസ് ഡ്രൈവറായ ഹാരിസ് മീഡിയവണിനോടു പറഞ്ഞു. മോർച്ചറിയിലെ ഭാ​ഗത്തേക്കൊന്നും പോകാനാവാത്ത സ്ഥിതിയാണ്. നായകളുടെ വിഹാര കേന്ദ്രമായി ആശുപത്രി പരിസരം മാറിയെന്നും ഹാരിസ് പറഞ്ഞു.

ആശുപത്രി വളപ്പിലുള്ള പല നായകളും അക്രമകാരികളാണ്. രോ​ഗികളുമായി എത്തുന്ന ആളുകൾക്ക് ആശുപത്രിയിലേക്ക് പ്രവേശിക്കാൻ സാധിക്കാത്ത വിധം വളയുകയാണ് നായകൾ. ഇതുകൂടാതെ ഇടുക്കി ജില്ലാ ആസ്ഥാനത്തും ജില്ലാ പഞ്ചായത്ത് പരിസരത്തും നായകൾ ചുറ്റിത്തിരിയുന്നുണ്ട്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News