'സിദ്ധാർഥനെ ദിവസങ്ങളോളം മര്‍ദിച്ചിട്ടില്ല, ഇത്രയും നാൾ പ്രതികരിക്കാതിരുന്നത് മരണത്തിലുള്ള ഞെട്ടൽ മാറാത്തതിനാല്‍'; പ്രതികരണവുമായി വിദ്യാർഥികൾ

മരണത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് നിർഭാഗ്യകരമാണെന്നും വിദ്യാർഥികൾ

Update: 2024-03-02 13:07 GMT
Editor : ലിസി. പി | By : Web Desk

വയനാട്: സിദ്ധാർഥന്റെ മരണത്തിൽ പ്രതികരണവുമായി പൂക്കോട് വെറ്ററിനറി കോളജിലെ ഒരു വിഭാഗം വിദ്യാർഥികൾ.  'സിദ്ധാർഥന് മർദനമേറ്റിട്ടുണ്ട്. എന്നാൽ ദിവസങ്ങളോളം മർദനമേറ്റന്നത് ശരിയല്ല.സിദ്ധാർഥന്റെ മരണത്തിലുള്ള ഞെട്ടൽ വിട്ടുമാറാത്തതിനാലാണ് ഇത്രയും നാൾ പ്രതികരിക്കാതിരുന്നത്'.. മരണത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് നിർഭാഗ്യകരമാണെന്നും വിദ്യാർഥികൾ പറഞ്ഞു.

'130 ഓളം വിദ്യാർഥികളുടെ നടുവിൽ വെച്ചായിരുന്നു വിചാരണ ചെയ്തതെന്നായിരുന്നു വാർത്തകൾ വന്നത്. സത്യത്തിൽ 130 വിദ്യാർഥികളൊന്നും അവിടെ ഇല്ലായിരുന്നു. അവധി ദിവസമായിരുന്നതിനാല്‍ പകുതി വിദ്യാർഥികളും വീട്ടിലായിരുന്നു. നടുമുറ്റത്ത് സിദ്ധാർഥനെ അടിക്കുന്നത് പലരും അറിഞ്ഞിട്ടില്ല. എല്ലാവരും ആ സമയത്ത് ഉറങ്ങുകയായിരുന്നു. അർധരാത്രിയാണ് മർദനം നടന്നതെന്നും വിദ്യാർഥികൾ പറയുന്നു. മാധ്യമങ്ങൾ പലതും അടിച്ചുവിടുകയായിരുന്നു.'.. വിദ്യാര്‍ഥികള്‍ പറഞ്ഞു.

Advertising
Advertising

'രാഷ്ട്രീയപരമായി ഉണ്ടായ സംഭവമല്ല ഇത്. വ്യക്തിപരമായ സംഭവമാണിത്. ഇതിൽ ഉൾപ്പെട്ട മൂന്നോ നാലോ പേർ പാർട്ടി ചുമതല അലങ്കരിക്കുന്നവരായതുകൊണ്ട് ഇതിനെ രാഷ്ട്രീയ വത്കരിക്കുകയാണെന്നും ഒരു വിദ്യാർഥി പ്രതികരിച്ചു.

അതേസമയം, സിദ്ധാർഥന്‍റെ മരണത്തിൽ മുഴുവൻ പ്രതികളും പിടിയിലായിട്ടുണ്ട്. 18 പേരിൽ പത്തുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. എട്ടു പേര്‍ കസ്റ്റഡിയിലാണ്. നേരത്തെ, മുഖ്യപ്രതി സിൻജോ ജോൺസൻ കൊല്ലത്തെ ബന്ധുവീട്ടിൽനിന്നു പിടിയിലായിരുന്നു. പ്രതികളായ എ. അൽത്താഫ്, കാശിനാഥൻ എന്നിവരെയും ഇന്ന് പൊലീസ് പിടികൂടിയിരുന്നു.

ഇരവിപുരം സ്വദേശിയായ അൽത്താഫിനെ കൊല്ലത്തെ ബന്ധുവീട്ടിൽനിന്നാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. കാശിനാഥൻ കൽപറ്റയിൽ കീഴടങ്ങുകയായിരുന്നു. ഇന്നു പുലർച്ചെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽനിന്നാണ് കൊല്ലം ഓടനാവട്ടം സ്വദേശിയായ സിൻജോ അന്വേഷണസംഘത്തിന്റെ പിടിയിലായത്. സിദ്ധാർഥനെ ഇയാൾ ക്രൂരമായി മർദിച്ചിരുന്നതായി ബന്ധുക്കൾ ഉൾപ്പെടെ ആരോപിച്ചിരുന്നു. കേസിൽ ഉൾപ്പെട്ട 31 വിദ്യാർഥികൾക്ക് പഠനവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇവരെ കോളജ് ഹോസ്റ്റലിൽനിന്ന് ഉൾപ്പെടെ പുറത്താക്കാനും ആന്റി റാഗിങ് കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്.

സിദ്ധാർത്ഥിന്റെ മരണത്തിൽ പൂക്കോട് വെറ്ററിനറി സർവർവകലാശാല വൈസ് ചാൻസിലർ എം.ആർ. ശശീന്ദ്രനാഥിനെ സസ്പെന്‍ഡ് ചെയ്തു.ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ആണ് ഉത്തരവിട്ടത്. വിദ്യാർഥിയുടെ മരണമുണ്ടായിട്ടിട്ടും ചാൻസിലറെ വിവരമറിയിച്ചത് ഇന്നലെ മാത്രമാണ്. ഉത്തരവാദിത്തമില്ലാത്ത നടപടിയാണ് വി.സിയുടേത്. സിദ്ധാർഥന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്ത് നൽകിയെന്നും ഗവർണർ പറഞ്ഞു. 

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News