സുഭദ്രയെ കൊലപ്പെടുത്തിയത് നെഞ്ചിൽ ചവിട്ടിയും കഴുത്ത് ഞെരിച്ചും; കൊലപാതകം സ്വത്ത് തട്ടിയെടുക്കാനെന്ന് പൊലീസ്

ഇന്നലെ ഉച്ചയോടെ മണിപ്പാലിൽ നിന്ന് പിടികൂടിയ പ്രതികളെ ഇന്ന് രാവിലെയാണ് മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്

Update: 2024-09-13 08:38 GMT
Editor : Jaisy Thomas | By : Web Desk

ആലപ്പുഴ: ആലപ്പുഴ കലവൂരിൽ 73കാരി സുഭദ്രയെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാനെന്ന് പോലീസ്. നെഞ്ചിൽ ചവിട്ടിയും കഴുത്ത് ഞെരിച്ചുമാണ് ക്രൂരകൊലപാതകമെന്ന് പ്രതികളായ മാത്യുവും ശർമിളയും പൊലീസിനോട് സമ്മതിച്ചു. പ്രതികളെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും.

ഇന്നലെ ഉച്ചയോടെ മണിപ്പാലിൽ നിന്ന് പിടികൂടിയ പ്രതികളെ ഇന്ന് രാവിലെയാണ് മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. സ്വർണ കവർച്ചയും സാമ്പത്തിക ഇടപാടുകളും ആണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആഗസ്ത് ഏഴിന് രാത്രിയോടെയാണ് കൊലപാതകം. അമിതമായി മദ്യപിച്ച മാത്യുവും ശർമിളയും ചേർന്ന് കഴുത്തു ഞെരിച്ചും നെഞ്ചിൽ ചവിട്ടി വാരിയെല്ലുകൾ തകർത്തുമാണ് ക്രൂരമായി കൊലപ്പെടുത്തിയത്. പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരം സാധൂകരിക്കുന്നതാണ് പ്രതികളുടെ മൊഴികൾ.

Advertising
Advertising

കർണാടക ഉഡുപ്പി സ്വദേശിയാണ് ശർമല എന്നാണ് ആദ്യം ലഭ്യമായ വിവരമെങ്കിലും തുടരന്വേഷണത്തിൽ എറണാകുളം തോപ്പുംപടി സ്വദേശിനിയാണെന്നു കണ്ടെത്തി. ആറാം വയസിലാണ് അമ്മയുടെ ജോലിയുമായി ബന്ധപ്പെട്ട ഉടുപ്പിയിലേക്ക് ശർമ്മളയും കുടുംബവും മാറി താമസിക്കുന്നത്. ആറുവർഷം മുൻപ് എറണാകുളത്തേക്ക് മടങ്ങിയെത്തി. തുടർന്നായിരുന്നു സുഭദ്രയും ആയുള്ള സൗഹൃദവും മാത്യുമായുള്ള വിവാഹവും. ഒളിവിൽ പോയ പ്രതികൾ ഉഡുപ്പിയിലെ സുഹൃത്തിന്‍റെ വീട്ടിൽ എത്തുമെന്ന് നിഗമനത്തിൽ നേരത്തെ തന്നെ അന്വേഷണസംഘം അവിടെയെത്തി പ്രതികൾക്കായി വല വിരിച്ചിരുന്നു. പിടിയിലാകുമ്പോഴും പ്രതികൾ മദ്യപിച്ച് അവസ്ഥയിലായിരുന്നു..

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News