ഇടമലക്കുടി യാത്ര അനുമതിയില്ലാതെ; വ്‌ളോഗര്‍ സുജിത്ത് ഭക്തന്‍ കുരുക്കില്‍

ഇടമലക്കുടി യാത്രയുടെ ചിത്രങ്ങളും വീഡിയോയും സുജിത്ത് ഭക്തന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

Update: 2021-06-29 09:55 GMT

അനുമതിയില്ലാതെ ഇടമലക്കുടിയിലേക്ക് യാത്ര നടത്തിയ വ്‌ളോഗര്‍ സുജിത്ത് ഭക്തന്‍ കുരുക്കില്‍. ഡീന്‍ കുര്യാക്കോസ് എം.പിക്കൊപ്പമാണ് സുജിത്ത് ഇടമലക്കുടി സന്ദര്‍ശിച്ചത്. അനുമതിയില്ലാതെയാണ് സുജിത്ത് ഭക്തന്‍ യാത്ര നടത്തിയതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇതുവരെ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത പഞ്ചായത്താണ് ഇടമലക്കുടി. ആദിവാസിഗ്രാമമായ ഇവിടേക്ക് വ്‌ളോഗര്‍ക്കൊപ്പം എം.പി നടത്തിയ യാത്രക്കെതിരെ എ.ഐ.എസ്.എഫ് ആണ് പരാതി നല്‍കിയത്.

ഇടമലക്കുടി യാത്രയുടെ ചിത്രങ്ങളും വീഡിയോയും സുജിത്ത് ഭക്തന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇരുവരും മാസ്‌ക് ധരിക്കാതെ നില്‍ക്കുന്ന ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചതോടെയാണ് യാത്രയ്‌ക്കെതിരെ പരാതി ഉയര്‍ന്നത്.

ട്രൈബല്‍ സ്‌കൂളിന്റെ നിര്‍മാണ ഉദ്ഘാടനത്തിനാണ് പോയതെന്നാണ് ഡീന്‍ കുര്യാക്കോസ് നല്‍കുന്ന വിശദീകരണം. സ്‌കൂളിലേക്ക് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങിനല്‍കാമെന്ന് സുജിത്ത് വാഗ്ദാനം ചെയ്തത് അനുസരിച്ചാണ് അദ്ദേഹത്തെ കൂട്ടിയതെന്നും എം.പി പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News