'നെഞ്ചുവേദനയുമായി ചികിത്സക്കെത്തിയത് സുകുമാരക്കുറുപ്പ്, ആദ്യം സംശയമായിരുന്നു, ഉറപ്പിച്ചതിങ്ങനെ...'; സുകുമാരക്കുറുപ്പിനെ നേരിട്ട് കണ്ടിട്ടുണ്ടെന്ന് മലയാളി നഴ്സ് മീഡിയവണിനോട്

ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോയെന്ന് ഇപ്പോഴും സ്ഥിരീകരിക്കാത്ത കുറുപ്പിന്‍റെ ജീവിതം ഒരു ത്രില്ലര്‍ സിനിമയെ വെല്ലുന്നതാണ്

Update: 2026-07-08 13:18 GMT

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ ജാർഖണ്ഡിൽ വെച്ച് കണ്ടുവെന്ന് അന്ന് നഴ്സായിരുന്ന രത്നമ്മ മീഡിയവണിനോട്. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സക്കെത്തിയതായിരുന്നു സുകുമാരക്കുറുപ്പെന്നും നേരിട്ട് സംസാരിച്ചപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും രത്നമ്മ പറഞ്ഞു.

'1988ൽ ജാർഖണ്ഡിലെ ബൊക്കാറോ സ്റ്റീൽ പ്ലാന്‍റ് ഹോസ്പിറ്റലിൽ ജോലി ചെയ്യുകയായിരുന്നു ഞാൻ. അവിടെ തന്നെയാണ് പഠിച്ചതും. അക്കാലയളവിലാണ് സുകുമാരക്കുറുപ്പിനെ കണ്ടത്. നെഞ്ചുവേദനയായിട്ട് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതായിരുന്നു അദ്ദേഹം. ആശുപത്രിയിലെ സീനിയർ ജീവനക്കാർ ഇദ്ദേഹത്തെ കുറിച്ച് സംസാരിച്ചതിൽ നിന്ന് സംശയം തോന്നി. പിന്നീട് നേരിട്ട് സംസാരിച്ചപ്പോൾ മുന്നിലുള്ളത് സുകുമാരക്കുറുപ്പ് തന്നെയാണ് ബോധ്യപ്പെട്ടു'. രത്നമ്മ വ്യക്തമാക്കി.

Advertising
Advertising

'ആലപ്പുഴയിൽ വന്നിട്ടുണ്ടെന്നും മലയാളം അറിയാമെന്നും പുള്ളിക്കാരൻ പറഞ്ഞു. ആശുപത്രിയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ അടക്കം പറച്ചിലുകളിൽ നിന്നുതന്നെ അദ്ദേഹത്തിന് കേരളവുമായി നല്ല ബന്ധമുണ്ടെന്നും ഭാര്യ നഴ്സായിരുന്നെന്നും മനസിലായി'. അന്ന് താൻ ഒന്നാം വർഷ വിദ്യാർഥിയായിരുന്നതിനാൽ ഐസിയുവിൽ കൂടുതൽ ആക്സസ് ഉണ്ടായിരുന്നില്ലെന്നും രത്നമ്മ മീഡിയവണിനോട് പറഞ്ഞു. സംഭവത്തിന് ശേഷം ക്രൈംബ്രാഞ്ച് പലതവണ തന്നെ വന്ന് കണ്ടിട്ടുണ്ടെന്നും ഏറ്റവുമൊടുവിൽ കഴിഞ്ഞ മാസം പോലും അന്വേഷണത്തിന്‍റെ ഭാഗമായി മൊഴിയെടുത്തിട്ടുണ്ടെന്നും രത്നമ്മ കൂട്ടിച്ചേർത്തു.

മൂന്നര പതിറ്റാണ്ടിലേറെയായി കേരള പൊലീസിന്‍റെ തലവേദനയായി തുടരുന്ന കൊലപാതക കേസാണ് ചാക്കോ വധക്കേസ്. പ്രതി സുകുമാരക്കുറുപ് ആണെന്ന് പകൽ പോലെ വ്യക്തമായി കഴിഞ്ഞുവെങ്കിലും അയാളുടെ ഫോട്ടോ വരെ കിട്ടിയെങ്കിലും പിടികൂടാൻ കഴിഞ്ഞിട്ടില്ല. 1984-ൽ ചാക്കോ എന്ന ചലച്ചിത്രവിതരണക്കാരനെ ഇയാൾ കൊലപ്പെടുത്തി ശവശരീരം ആസൂത്രിതമായി ചുട്ടുകരിച്ചു. താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ താൻ ജോലിചെയ്തിരുന്ന കമ്പനിയിൽ നിന്നും ഇൻഷുറൻസ് പണമായി 8 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു കൊലയുടെ ലക്ഷ്യം.

ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോയെന്ന് ഇപ്പോഴും സ്ഥിരീകരിക്കാത്ത കുറുപ്പിന്‍റെ ജീവിതം ഒരു ത്രില്ലര്‍ സിനിമയെ വെല്ലുന്നതാണ്. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ വേണ്ടി ആസൂത്രിതമായി കൊലപാതകം നടത്തുകയും ശേഷം ഒളിച്ചു കടക്കുകയും ചെയ്ത സുകുമാരക്കുറുപ്പിനെ പിടികൂടാന്‍ കഴിയാതെ പൊലീസ് അവസാനം കുറുപ്പിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News