സുകുമാരൻ അട്ടപ്പാടിയെ ജാമ്യത്തിൽ വിട്ടയച്ചു
പാൽ വാങ്ങനായി ഇറങ്ങിയ സുകുമാരനെ ബലം പ്രയോഗിച്ച് കോമ്പത്തൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു
കോഴിക്കോട്: തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്ത പരിസ്ഥിതി പ്രവർത്തകൻ സുകുമാരൻ അട്ടപ്പാടിയെ ഉച്ചയോടെ ജാമ്യത്തിൽ വിട്ടയച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അഗളിയിൽവെച്ച് സുകുമാരനെ ഗാന്ധിപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പാൽ വാങ്ങനായി ഇറങ്ങിയ സുകുമാരനെ ബലം പ്രയോഗിച്ച് കോമ്പത്തൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു.
കോയമ്പത്തൂർ സ്വദേശിയായ റിയൽ എസ്റ്റെയ്റ്റ് വ്യപാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഷോളയൂരിൽ വാങ്ങിയ ഭൂമി ആദിവാസി ഭൂമിയാണെന്നും, ഭൂമി കയ്യേറ്റമാണ് നടക്കുന്നതെന്നുമാണ് സുകുമാരാൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. അറസ്റ്റ് രേഖപെടുത്തിയ ശേഷം ഉച്ചയോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
അഗളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സുകുമാരൻ താമസിക്കുന്നത്. ഷോളയൂർ പൊലീസ് സ്റ്റേഷനിലാണ് വിവാദമായ ഭൂമിയുള്ളത്. ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു എന്ന ഒറ്റകാരണത്താൽ മറ്റൊരു സംസ്ഥാനത്ത് വന്ന് ഒരു പൗരനെ അറസ്റ്റ് ചെയ്യുന്നത് അപൂർവ സംഭവമാണ്.