ദേശീയപാത അതോറിറ്റിക്ക് തിരിച്ചടി; പാലിയേക്കര ടോൾ പിരിവ് തടഞ്ഞതിനെതിരായ അപ്പീൽ സുപ്രിംകോടതി തള്ളി
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി
Update: 2025-08-19 15:43 GMT
ന്യൂഡൽഹി: പാലിയേക്കര ടോൾ പിരിവ് തടഞ്ഞതിനെതിരായ അപ്പീലിൽ ദേശീയപാത അതോറിറ്റിക്ക് തിരിച്ചടി. അതോറിറ്റിയുടെ അപ്പീൽ സുപ്രിംകോടതി തള്ളി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി. പൗരന്മാരുടെ ദുരവസ്ഥയിലാണ് ആശങ്കയെന്നും കോടതി പറഞ്ഞു.