'കൊലപാതകത്തിൽ പങ്കുണ്ടെങ്കിൽ എന്നെ അറസ്റ്റ് ചെയ്യട്ടെ'; കെ.സുരേന്ദ്രൻ

'സർവകക്ഷിയോഗത്തിൽ പങ്കെടുക്കണോ എന്ന് പിന്നീട് തീരുമാനിക്കും'

Update: 2022-04-17 06:43 GMT
Editor : Lissy P | By : Web Desk

പാലക്കാട്: രാഷ്ട്രീയ കൊലപാതകങ്ങളിൽ തനിക്ക് പങ്കുണ്ടെങ്കിൽ എന്നെ അറസ്റ്റ് ചെയ്യട്ടെയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ സംസ്ഥാനത്തുടനീളം യാത്ര ചെയ്യുന്നുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം മറുപടി അർഹിക്കാത്തതാണ്. അവരുടെ കൈയിലല്ലേ ആഭ്യന്തരം എന്റെ മടിയിലല്ലല്ലോ.അങ്ങനെയെങ്കിൽ എന്നെ അറസ്റ്റ് ചെയ്‌തോട്ടെ'യെന്നും അദ്ദേഹം പറഞ്ഞു. 

സുബൈർ കൊലപതാകത്തിന്റെ രണ്ടുദിവസം മുമ്പ് കെ.സുരേന്ദ്രൻ പാലക്കാട് എത്തിയിരുന്നെന്നും ഇതിന് പിന്നാലെയാണ് കൊലനടന്നതെന്നും സി.പി.എം ജില്ല സെക്രട്ടറി സുരേഷ് ബാബു നേരത്തെ ആരോപിച്ചിരുന്നു.

Advertising
Advertising

സി.പി.എമ്മിന്റെ രാഷ്ട്രീയ നിലപാടാണ് പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്നതെന്നും ആ ധൈര്യത്തിലാണ് പട്ടാപ്പകൽ പോലും കൊലപാതകം നടത്താൻ അവർക്ക് ധൈര്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്റെ പരസ്യമായ സഹായവും പോപ്പുലർഫ്രണ്ടിന് ലഭിക്കുന്നുണ്ട്. കേരളത്തിൽ പോപ്പുലർഫ്രണ്ടിന് രാഷ്ട്രീയ സഹായം കിട്ടുന്നുണ്ട്. സിപിഎമ്മിന്റെ സഹായത്തോടെയാണ് കൊലപാതകം നടക്കുന്നത്. ഈ പ്രശ്‌നം ഒറ്റപ്പെട്ട സംഭവമല്ല. രാജ്യം മുഴുവൻ നേരിടുന്ന ഭീഷണിയാണ് പോപ്പുലർ ഫ്രണ്ടും മതതീവ്രവാദ സംഘടനളും. പി.എഫ്.ഐയോടുള്ള സർക്കാർ നിലപാടെന്താണ് വ്യക്തമാക്കണമെന്നും' അദ്ദേഹം പാലക്കാട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

  'കേരള പൊലീസ് ഭീകവാദ കേസ് അന്വേഷിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. പൊലീസിന്റെ കൈയിൽ വിലങ്ങിട്ടുഇതിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയരണം. ഈ മാസം 29 ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിൽ വരുന്നുണ്ട്. അദ്ദേഹത്തിനോട് ഇക്കാര്യങ്ങൾ ചർച്ച ചെയ്യും.സർവകക്ഷിയോഗത്തിൽ പങ്കെടുക്കണോ എന്ന് പിന്നീട് തീരുമാനിക്കും. രാജ്യത്തെ വെട്ടിമുറിക്കാൻ നടക്കുന്ന തീവ്രമതപാർട്ടികളുമായിഎന്ത് ചർച്ചയാണ് നടത്തേണ്ടത്. എസ്.ഡി.പി.ഐ ഏറ്റവും വലിയ തീവ്രവാദ സംഘടനയാണ്. അവരുമായി ആർ.എസ്.എസിനെ താരതമ്യം ചെയ്യരുതെന്നും സമാധാനം പുലരണമെന്ന് ആഗ്രഹിക്കുന്ന പാർട്ടിയാണ് ബി.ജെ.പി.അതൊരു ദൗർബല്യമായി കണക്കാക്കരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News