'ഉന്നതകുല ജാതർ ആദിവാസി വിഭാഗത്തിന്റെ വകുപ്പ് ചുമതലയിൽ വരണം'; വീണ്ടും വിവാദ പരാമർശവുമായി സുരേഷ് ഗോപി

'ഗോത്ര വിഭാഗങ്ങളുടെ കാര്യം ബ്രാഹ്മണനോ നായിഡുവോ നോക്കട്ടെ'

Update: 2025-02-02 07:23 GMT
Editor : സനു ഹദീബ | By : Web Desk

ന്യൂ ഡൽഹി: ഉന്നതകുല ജാതർ ആദിവാസി വിഭാഗത്തിന്റെ വകുപ്പ് ചുമതലയിൽ വരണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എങ്കിൽ അവരുടെ കാര്യത്തിൽ ഉന്നതി ഉണ്ടാകും. ഗോത്രവിഭാഗങ്ങളുടെ കാര്യം ബ്രാഹ്മണനോ നായിഡുവോ നോക്കട്ടെ. അത്തരം ജനാധിപത്യ മാറ്റങ്ങൾ ഉണ്ടാകണം. മുന്നാക്ക വിഭാഗക്കാരുടെ ചുമതലയിൽ ഗോത്രവിഭാഗക്കാരും വരണം. ഒരു ട്രൈബൽ മന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഡൽഹിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ വിവാദ പരാമർശം. ആദിവാസി വകുപ്പ് വേണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. പലതവണ പ്രധാനമന്ത്രിയോട് ഈ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെ ന്യായീകരിച്ചും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. കേരളം നിലവിളിക്കുകയല്ല, കിട്ടുന്ന ഫണ്ട് കൃത്യമായി ചെലവഴിക്കുകയാണ് വേണ്ടതെന്ന് സുരേഷ് ഗോപി പറഞ്ഞു. ചുമ്മാ പുലമ്പൽ നടത്തിയാൽ പോരെന്നും സുരേഷ് ഗോപി പ്രതികരിച്ചു

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News