മദ്യം വാങ്ങാൻ പണം നൽകാത്തതിന് യുവാവിനെ ഇടിക്കട്ട കൊണ്ട് ആക്രമിച്ചു; പ്രതി അറസ്റ്റില്‍

കഴിഞ്ഞ തിരുവോണദിനത്തിലായിരുന്നു സംഭവം

Update: 2024-11-10 17:24 GMT
Editor : Shaheer | By : Web Desk

തിരുവനന്തപുരം: മദ്യം വാങ്ങാൻ പണം നൽകാത്തതിന് യുവാവിനെ മർദിച്ച പ്രതി അറസ്റ്റില്‍. കാട്ടാക്കട മുളയുംകോട് സ്വദേശി കറുപ്പൻ എന്ന രാജേഷ് ആണ് പിടിയിലായത്.

കഴിഞ്ഞ തിരുവോണദിനത്തിലായിരുന്നു സംഭവം. മദ്യം വാങ്ങാന്‍ പണം നൽകിയില്ലെന്നു പറഞ്ഞ് പ്രതി പൂഞ്ഞാങ്കോട് സ്വദേശി ഷിബുവിനെ മർദിക്കുകയായിരുന്നു. ബാറിലായിരുന്നു. ഇരുമ്പ് ഇടിക്കട്ട കൊണ്ട് മുഖത്ത് ഗുരുതരമായി പരിക്കേൽപ്പിച്ചു.

സംഭവശേഷം ഒളിവിലായിരുന്നു പ്രതി.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News