സിഗററ്റ് വാങ്ങിയതിന്റെ പണം ഗൂഗിൾ പേ ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം; കടയുടമയുടെ നെഞ്ചിൽ കുത്തേറ്റു

കൊല്ലം വള്ളിക്കാവ് പുതുമണ്ണ സ്വദേശി ഉദയകുമാറിനാണ് നെഞ്ചിൽ കുത്തേറ്റത്

Update: 2023-07-05 02:58 GMT

കൊല്ലം: കൊല്ലം വള്ളിക്കാവിൽ സിഗററ്റ് വാങ്ങിയതിന്റെ പണം ഗൂഗിൾ പേ ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം കത്തികുത്തിൽ കലാശിച്ചു. കൊല്ലം വള്ളിക്കാവ് പുതുമണ്ണയിൽ കഴിഞ്ഞ ദിവസം വൈകിട്ട് ആയിരുന്നു സംഭവം. ആക്രമണത്തിൽ കടയുടമ ഉദയകുമാറിന് നെഞ്ചിൽ കുത്തേറ്റു. പത്തനംതിട്ട സ്വദേശികളായ പ്രവീൺ, ശ്രീക്കുട്ടൻ എന്നിരെ പോലീസ് അറസ്റ്റ് ചെയ്തു.

ഉദയകുമാറിന്റെ കടയിൽ നിന്ന് പ്രവീണും ശ്രീക്കുട്ടനും സിഗരറ്റ് വാങ്ങി 40 രൂപ ഗൂഗിൾ പേ ചെയ്യാമെന്ന് പറഞ്ഞപ്പോൾ പണമായി തരാമോയെന്ന് ഉദയകുമാർ ചോദിച്ചതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. വാക്കുതർക്കത്തിനിടെ കൈയ്യിൽ കിട്ടിയ കത്തി ഉപയോഗിച്ച് പ്രതികൾ ഉദയകുമാറിനെ നെഞ്ചിൽ കുത്തുകയായിരുന്നു.

ആക്രമണം തടയാൻ ശ്രമിച്ച ഉദയകുമാറിന്റെ ഭാര്യയെയും മർദ്ദിച്ചു. തുടർന്ന് നാട്ടുകാർ പ്രതികളെ തടഞ്ഞുവെച്ച് കരുനാഗപ്പള്ളി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതികൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News