കഞ്ചാവ് കടത്തിയ മകനെ സംരക്ഷിച്ചെന്ന കേസിൽ ഗ്രേഡ് എസ്.ഐക്ക് സസ്‌പെൻഷൻ

ട്രെയിൻ മാർഗം കഞ്ചാവ് എത്തിച്ച കേസിൽ എസ്.ഐ സാജൻ, മകൻ നവീൻ എന്നിവരുൾപ്പെടെ നാലു പേരെ ആലുവ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു

Update: 2023-05-03 01:41 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: കഞ്ചാവ് കടത്തിയ മകനെ സംരക്ഷിച്ചെന്ന കേസിൽ എറണാകുളം തടിയിട്ടപറമ്പ് ഗ്രേഡ് എസ്.ഐ സാജന് സസ്‌പെൻഷൻ. ഒഡീഷ്യയിൽ നിന്നും ട്രെയിൻ മാർഗം കഞ്ചാവ് എത്തിച്ച കേസിൽ എസ് .ഐ സാജൻ, മകൻ നവീൻ എന്നിവരുൾപ്പെടെ നാലു പേരെ ആലുവ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

തുടർ നടപടി ആയാണ് സാജന്റെ സസ്‌പെൻഷൻ. കേസിൽ നിലവിൽ റിമാൻഡിലാണ് ഇവർ. നവീനെ സംരക്ഷിക്കുകയും , വിദേശത്ത് കടക്കാൻ സഹായിക്കുകയും ചെയ്തതാണ് സാജനെതിരായ കേസ്. ഈ മാസം മുപ്പതിന് സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് എസ്.ഐ ക്കെതിരായ നടപടി.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News