കൃഷ്ണഗിരിയിലെ അനധികൃത മരംമുറി; വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ

ഭൂരേഖകൾ പൂർണമായി പരിശോധിക്കാതെ ഈട്ടിമരങ്ങൾ മുറിക്കാൻ അനുമതി നൽകി എന്ന പ്രാഥമിക കണ്ടെത്തലിലാണ് നടപടി.

Update: 2022-08-25 10:10 GMT

കൽപറ്റ: വയനാട് മീനങ്ങാടി പഞ്ചായത്തിലെ കൃഷ്ണഗിരി വില്ലേജിലെ തോട്ടത്തിലെ അനധികൃത മരംമുറിയിൽ വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ. കൃഷ്ണഗിരി വില്ലേജ് ഓഫീസർ അബ്ദുൽ സലാമിനെയാണ് ജില്ലാ കലക്ടർ എ ഗീത സസ്പെൻഡ് ചെയ്തത്.

ഭൂരേഖകൾ പൂർണമായി പരിശോധിക്കാതെ ഈട്ടിമരങ്ങൾ മുറിക്കാൻ അനുമതി നൽകി എന്ന പ്രാഥമിക കണ്ടെത്തലിലാണ് നടപടി. കൃഷ്​ണ​ഗിരി വില്ലേജിലെ 250/1എ/1ബി സർവേ നമ്പരിൽപ്പെട്ട ഭൂമിയിൽ നിന്നാണ് 13 ഈട്ടി മരങ്ങൾ മുറിച്ചുകടത്തിയത്. ഇത് നിയമപ്രകാരമാണ് എന്നായിരുന്നു വില്ലേജ് ഓഫീസർ പറഞ്ഞിരുന്നത്.

ഈ മരങ്ങൾ മുറിക്കാൻ വില്ലേജ് ഓഫീസർ എൻഒസി നൽകിയിരുന്നു. 36 ഈട്ടി മരങ്ങൾ മുറിക്കാനായിരുന്നു വില്ലേജ് ഓഫീസിൽ നിന്ന് എൻഒസി നൽകിയിരുന്നത്. എന്നാൽ ഇതിൽ നിയമപ്രശ്നങ്ങൾ ഉണ്ടെന്ന് വ്യക്തമായതോടെ സുൽത്താൻ ബത്തേരി തഹസീൽദാർ ഇതിന് സ്റ്റോപ്മെമ്മോ നൽകി.

ഇന്നലെ ഈട്ടിമരങ്ങൾ കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കലക്ടറുടെ ഇടപെടലുണ്ടായതും വില്ലേജ് ഓഫീസറെ സസ്പെൻഡ് ചെയ്തതും. നടപടിക്രമങ്ങൾ പാലിക്കാതെയുള്ള ഇടപെടലുണ്ടായെന്ന് കണ്ടാണ് നടപടി. ഇത് റവന്യൂ ഭൂമിയാണെന്നാണ് തഹസീൽദാറുടെ വിശദീകരണം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News