കോട്ടയം പാലാ കുറ്റില്ലത്ത് ആസിഡുമായി വന്ന ടാങ്കർ ലോറി മറിഞ്ഞു

അപകട സാധ്യതയില്ലെന്ന് ഫയർഫോഴ്‌സ്

Update: 2022-02-21 05:27 GMT
Editor : ലിസി. പി | By : Web Desk

കോട്ടയം പാലാ കുറ്റില്ലത്ത് ടാങ്കർ ലോറി മറിഞ്ഞു.  പൊൻകുന്നത്തെ റബ്ബർ ഫാക്ടറിയിലേക്ക് ആസിഡുമായി വന്ന ലോറിയാണ് ഇന്ന് പുലർച്ചെ മറിഞ്ഞത്. ആർക്കും പരിക്കില്ല. ചോർച്ചയില്ലാത്തതിനാൽ അപകട സാധ്യതയില്ലെന്ന് ഫയർഫോഴ്‌സ് അറിയിച്ചു.

വാഹനം ഉയർത്താൻ എറണാകുളത്ത് നിന്ന് പ്രത്യേക സംഘം എത്തിയിട്ടുണ്ട്. 23 ടണ്ണൻ ആസിഡാണ് ടാങ്കറിൽ ഉള്ളത്. ടയർ പൊട്ടിയാണ് ടാങ്കർ റോഡരികിലേക്ക് മറിഞ്ഞത്. ആ സമയം മറ്റു വാഹനങ്ങൾ റോഡിലില്ലാത്തത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ആസിഡ് മറ്റൊരു ടാങ്കറിലേക്ക് മാറ്റിയതിന് ശേഷം ടാങ്കർ ഉയർത്താനാണ് ശ്രമം നടത്തുന്നത്. പ്രദേശത്തെ ജനങ്ങൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News