ടിസിവി പി. വാസു വിദ്യാഭ്യാസ പുരസ്കാര വിതരണം 31ന്
മെമെന്റോയും ക്യാഷ് പ്രൈസും അടങ്ങുന്നതാണ് പുരസ്കാരം.
Update: 2025-05-29 13:17 GMT
തിരൂർ: ടിസിവി ചാനൽ ചെയർമാനും തിരൂരിലെ മാധ്യമ എൻജിനീയറിങ് കലാ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന പി. വാസുവിൻ്റെ ഓർമക്കായി ടിസിവി വരിക്കാരുടെ മക്കൾക്കായി എർപ്പെടുത്തിയ നാലാമത് ടിസിവി പി. വാസു വിദ്യാഭ്യാസ പുരസ്കാര വിരണം മെയ് മൂന്നിന് ഉച്ചക്ക് 2.30ന് തിരൂർ ടൗൺ ഹാളിൽ നടക്കും. മെമെന്റോയും ക്യാഷ് പ്രൈസും അടങ്ങുന്നതാണ് പുരസ്കാരം.
കുറുക്കോളി മൊയ്തിൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ എ.പി നസീമ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. യു. സൈനുദ്ദീൻ തുടങ്ങിയ ജനപ്രതിനിധികളും മാധ്യമ കേബിൾ ടിവി മേഖലയിലെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.