ചായ നൽകിയില്ല, തൃശൂരിൽ ഹോട്ടലിന് നേരെ പെട്രോൾ ബോംബെറിഞ്ഞു; അഞ്ചുപേർ പിടിയിൽ

പൂമല സ്വദേശി അരുണിന്റെ ഹോട്ടലിനും വീടിനും നേരെയായിരുന്നു ആക്രമണം നടത്തിയത്

Update: 2023-11-24 07:52 GMT
Editor : ലിസി. പി | By : Web Desk

തൃശൂർ: പൂമലയിൽ ചായ നൽകാത്തതിന് ഹോട്ടലിന് നേരെ പെട്രോൾ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അഞ്ചുപേർ പിടിയിൽ. പൂമല സ്വദേശി അരുണിന്റെ ഹോട്ടലിനും വീടിനും നേരെയായിരുന്നു ആക്രമണം നടത്തിയത്. 

കഴിഞ്ഞദിവസം രാത്രിയോടെ പ്രതികൾ ഹോട്ടലിൽ എത്തിയത്. ഹോട്ടൽ അടച്ചതിനാൽ ചായ നൽകിയിരുന്നില്ല. തുടർന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ഹോട്ടലിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞത്. രാവിലെ ആറുമണിയോടെ വീടിന് നേരെയും ബോംബെറിയുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സനൽ, ജസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലുള്ള 8 അംഗ സംഘമാണ് ആക്രമണം നടത്തിയത്. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News