കുട്ടികളുടെ സേഫ്റ്റിയാണ് മുഖ്യം! സ്‌കൂളിൽ തേങ്ങ ഇടാൻ ആളെ കിട്ടിയില്ല, തെങ്ങിൽ കയറി തേങ്ങയിട്ട് മാഷ് !

ലിനീഷ് തെങ്ങിൽകയറുന്ന വീഡിയോ സോഷ്യൽമീഡിയയിലും വൈറലായി

Update: 2024-06-16 03:35 GMT
Editor : ലിസി. പി | By : Web Desk

വടകര: സ്‌കൂൾ കോമ്പൗണ്ടിലെ തെങ്ങിലെ തേങ്ങ ഇടാൻ ആളെ കിട്ടാതെ വന്നാൽ എന്ത് ചെയ്യും? കുട്ടികളുടെ തലയിൽ തേങ്ങയും ഓലയും വീഴാറായി നിൽക്കുന്നത് കണ്ടുനിൽക്കാൻ അധ്യാപകനായ ലിനീഷിന് സാധിച്ചില്ല. കുട്ടികളുടെ സുരക്ഷയോർത്ത് ഒടുവിൽ ലിനീഷ് തന്നെ തെങ്ങിൽ കയറി തേങ്ങയു ഓലയുമെല്ലാം താഴേക്കിട്ടു.

കോഴിക്കോട് ജില്ലയിലെ മണിയൂർ പഞ്ചായത്തിലെ മണിയൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽലാണ് അധ്യാപകൻ തെങ്ങിൽ കയറി തേങ്ങ പറിച്ചത്. പേരാമ്പ്ര സ്വദേശിയായും സോഷ്യൽ സയൻസ് അധ്യാപകനായ ലിനീഷ് തെങ്ങിൽകയറുന്ന വീഡിയോ സോഷ്യൽമീഡിയയിലും വൈറലായി. ആ വീഡിയോ കാണാം.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News