എൻഎസ്എസ് പിന്തുണച്ചതോടെ തരൂരിന്റെ രാഷ്ട്രീയ ഭാവി തീർന്നു: വെള്ളാപ്പള്ളി

തറവാടി നായർ എന്നൊക്കെ പരസ്യമായി പറഞ്ഞപ്പോൾ ഒരു കോൺഗ്രസ് നേതാവും പ്രതികരിച്ച് കണ്ടില്ലെന്നും വെള്ളാപ്പള്ളി

Update: 2023-01-14 05:21 GMT

ആലപ്പുഴ: എൻഎസ്എസ് പിന്തുണച്ചതോടെ ശശി തരൂരിന്റെ രാഷ്ട്രീയഭാവി തീർന്നെന്ന് വെള്ളാപ്പള്ളി നടേശൻ. ഡൽഹി നായരായിരുന്ന ആൾ ചങ്ങനാശേരിയിൽ എത്തിയപ്പോൾ തറവാടി നായരായി എന്നും തറവാടി നായർ എന്നൊക്കെ പരസ്യമായി പറഞ്ഞപ്പോൾ ഒരു കോൺഗ്രസ് നേതാവും പ്രതികരിച്ച് കണ്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ്എൻഡിപിയുടെ ചേർത്തലയിലെ പരിപാടിയിലായിരുന്നു എൻഎസ്എസിനെതിരെ വെള്ളാപ്പള്ളിയുടെ രൂക്ഷ വിമർശനം. എൻഎസ്എസിലെ അംഗങ്ങൾ മാത്രം വോട്ട് ചെയ്താൽ ശശി തരൂർ ജയിക്കില്ലെന്നും അതുകൊണ്ട് തന്നെ സംഘടനയുടെ പിന്തുണ കൊണ്ട് തരൂരിന്റെ രാഷ്ട്രീയ ഭാവി തീർന്നു എന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. ഡൽഹി നായർ ചങ്ങനാശേരിയിലെത്തിയപ്പോൾ തറവാടി നായരായി എന്നും തറവാടി നായരെന്നൊക്കെ പരസ്യമായി പറയുന്നത് ശരിയാണോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.

Advertising
Advertising
Full View

താനാണ് സമുദായത്തിന്റെ പേര് പറഞ്ഞ് ഇത്തരം പ്രസ്താവനകൾ നടത്തിയിരുന്നതെങ്കിൽ തന്നെ ഇപ്പോൾ ആക്രമിച്ചേനെയെന്നും എസ്എൻഡിപിക്കുള്ളിൽ നിന്ന് തന്നെ വിമർശനം നേരിടേണ്ടി വന്നേനെ എന്നും വെള്ളാപ്പള്ളി വിമർശിച്ചു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News