ചേരാനല്ലൂർ പോലീസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ പ്രതികളെ പിടികൂടി

ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് കഴിഞ്ഞ ദിവസം ഇവർ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത്.

Update: 2022-04-09 10:33 GMT
Editor : abs | By : Web Desk

ചേരാനല്ലൂർ പോലീസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ പ്രതികളെ പോലീസ് പിടികൂടി . അരുൺ, ആന്റണി എന്നിവരെ തൃക്കാക്കാരയിൽ നിന്നുമാണ് പിടിയിലായത്. വീഴ്ച പറ്റിയ പോലീസുകാർക്ക് എതിരെ നടപടിക്ക് സാധ്യത. ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് കഴിഞ്ഞ ദിവസം  ഇവർ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത്.

സ്റ്റേഷനിൽനിന്ന് പ്രതികൾ ചാടിപ്പോയത്. ലഹരി മരുന്ന്, പിടിച്ചുപറി അടക്കം നിരവധി കേസുകളിൽ പ്രതികളാണ് ഇവർ. ഒരാളുടെ പേരിൽ ഏഴും മറ്റൊരാളുടെ പേരിൽ അഞ്ചും കേസുകൾ വിവിധ സ്റ്റേഷനുകളിലായി നിലവിലുണ്ട്. അരുണിനെ കോടതി റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചിരുന്നു. ഓൺലൈൻ വഴിയാണ് റിമാൻഡ് ചെയ്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി കസ്റ്റഡിയിൽവച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാൾ രക്ഷപ്പെട്ടത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News