തിരുവനന്തപുരത്ത് അധ്യാപകന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം

Update: 2021-08-18 11:38 GMT
Editor : ijas

തിരുവനന്തപുരത്ത് അധ്യാപകന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ലോ അക്കാദമിയിലെ അധ്യാപകൻ സുനിൽ കുമാറാണ്(41) മരണപ്പെട്ടത്. ഇന്ന് ഉച്ചക്ക് 2:15 നാണ് മൃതദേഹം കണ്ടെത്തുന്നത്.

കോളേജ് ഗ്രൗണ്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം സ്വദേശിയായ സുനില്‍കുമാര്‍ ഇപ്പോൾ വാഴയിലയിൽ ആണ് താമസിക്കുന്നത്. ഭാര്യയും ഒരു മകളുമുണ്ട്.

ഇന്ന് രാവിലെയും കോളേജിലെ പരിപാടികളില്‍ സജീവമായിരുന്നു സുനില്‍ കുമാറെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. സുനില്‍കുമാര്‍ പത്ത് വര്‍ഷത്തോളമായി ഇവിടെ ജോലി ചെയ്യുന്നുണ്ട്. മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News