'CAA ലക്ഷ്യം വെച്ചത് SIR വഴി നടപ്പാക്കുന്നു'; പ്രശാന്ത് ഭൂഷൻ

'പൗരത്വം തെളിയിക്കാൻ തെര. കമ്മീഷൻ രേഖകൾ ഹാജരാക്കാൻ പറയുന്നതെന്തിനാണെന്നും പ്രശാന്ത് ഭൂഷന്‍ ചോദിച്ചു

Update: 2025-10-02 04:55 GMT
Editor : Lissy P | By : Web Desk

പ്രശാന്ത് ഭൂഷൻ photo| mediaone

തിരുവനന്തപുരം: എസ്ഐആർനെതിരെ സുപ്രിംകോടതി അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ. എസ്ഐആർ, സിഎഎക്കും എൻആർസിക്കും പകരമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രശാന്ത് ഭൂഷൺ മീഡിയവണിനോട് പറഞ്ഞു. പൗരത്വം തെളിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ രേഖകൾ ഹാജരാക്കാൻ  പറയുന്നതെന്തിനാണ്. സിഎഎ വഴി ലക്ഷ്യം വെച്ചത് SIR വഴി നടപ്പിലാക്കുകയാണ്. ബിഹാറിൽ ഒരു മണ്ഡലത്തിൽ മാത്രം 80,000 മുസ്‍ലിം വോട്ടുകൾ ഒഴിവാക്കിയെന്നും  പ്രശാന്ത് ഭൂഷൺ പറഞ്ഞു. 

'ഇവിഎം മെഷീനിൽ കൃത്രിമത്വം നടത്താൻ സാധിക്കും. തെരഞ്ഞെടുപ്പിന് വേണ്ടി ആറാഴ്ച ചെലവഴിക്കുന്നുണ്ട്. ഒരു നാല് മണിക്കൂർ കൂടെയെടുത്ത് വിവിപാറ്റ് സ്ലിപ് കൂടെ എണ്ണിയാൽ എന്താണ് കുഴപ്പം.തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കുന്നതിലും എത്രയോ മടങ്ങാണ് രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പിന് ചെലവഴിക്കുന്നത്. കമ്മീഷന് എന്തുകൊണ്ട് ഇത് കണ്ടെത്താനാകുന്നില്ല. യാതൊരു സുതാര്യതയുമില്ലാതെയാണ് ഇലക്ട്രിക് വോട്ടിങ് മെഷീനിലൂടെ തെരഞ്ഞെടുപ്പ് നടക്കുന്നത്, കമ്മീഷൻ ബിജെപിയുടെ ചട്ടുകമായി പ്രവർത്തിക്കുന്നു കേരളത്തിലും നിരവധി അഴിമതി നടക്കുന്നുണ്ട്'. വിഴിഞ്ഞം തുറമുഖം,ബ്രൂവറി, കരിമണല്‍ഖനനം തുടങ്ങിയവയിലെല്ലാം ഇവിടെയും അഴിമതി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News