Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
പാലക്കാട്: പാലക്കാട് കടുക്കാംക്കുന്നം സ്കൂളിലെ സീലിംഗ് പൊട്ടിവീണു. കടുക്കാംക്കുന്നം സർക്കാർ എൽപി സ്കൂളിലെ സീലിംഗ് ആണ് പൊട്ടിവീണത്.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം. സ്കൂളിലെ രണ്ടാം ക്ലാസിലെ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് നിർമ്മിച്ച സീലിംഗ് ആണ് പൊട്ടിവീണത്. സീലിംഗ് മാറ്റി സ്ഥാപിക്കണമെന്ന് പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. സംഭവത്തിന് പിന്നാലെ ഇന്ന് തന്നെ മുഴുവൻ സീലിങ്ങും മാറ്റുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
കുട്ടികളില്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായതെന്ന് ജനപ്രതിനിധികളും നാട്ടുകാരും പറഞ്ഞു. സ്കൂൾ അധികൃതരുടെയും പഞ്ചായത്ത് അധികൃതരുടെയും അനാസ്ഥയാണ് സംഭവത്തിന് പിന്നിലെന്ന് വാർഡ് മെമ്പർ മാധവദാസ് പ്രതികരിച്ചു. എഇഒ സ്കൂളിലെത്തി പരിശോധന നടത്തി.