തുല്യതയുടെയും മൈത്രിയുടെയും ആദർശ ചിന്തകളാണ് മുഹമ്മദ് നബിയുടെ സന്ദേശങ്ങളുടെ കാതൽ; നബി ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആശംസകൾ അറിയിച്ചത്

Update: 2025-09-05 06:19 GMT

തിരുവനന്തപുരം: നബിദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുല്യതയുടെയും മൈത്രിയുടെയും ആദർശ ചിന്തകളാണ് മുഹമ്മദ് നബിയുടെ സന്ദേശങ്ങളുടെ കാതൽ. ഈ ലോകത്തെ കൂടുതൽ സുന്ദരമാക്കാനും ഏവർക്കും നിറവോടെ ഒത്തൊരുമിച്ച് ജീവിക്കാനുള്ള ഇടമാക്കി തീർക്കാനും നമുക്കൊരുമിച്ചു പ്രയത്‌നിക്കാം എന്ന് മുഖ്യമന്ത്രി ആശംസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആശംസകൾ അറിയിച്ചത്.

പോസ്റ്റിന്റെ പൂർണരൂപം;

തുല്യതയുടെയും മൈത്രിയുടെയും ആദർശ ചിന്തകളാണ് മുഹമ്മദ് നബിയുടെ സന്ദേശങ്ങളുടെ കാതൽ. ഉന്നതമായ മാനവികതയിലൂന്നിക്കൊണ്ട് സന്തോഷപൂർണ്ണമായ സാമൂഹികജീവിതം നയിക്കാനുള്ള ഊർജ്ജം നബിസ്മരണ പകർന്നുനൽകുന്നു. ഈ ലോകത്തെ കൂടുതൽ സുന്ദരമാക്കാനും ഏവർക്കും നിറവോടെ ഒത്തൊരുമിച്ച് ജീവിക്കാനുള്ള ഇടമാക്കി തീർക്കാനും നമുക്കൊരുമിച്ചു പ്രയത്നിക്കാം. എല്ലാവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News