മുഖ്യമന്ത്രിയുടെ യാത്ര ജനങ്ങൾക്ക് നേരെയുള്ള കൊഞ്ഞനം കുത്തലാണ്; കെ.സുധാകരൻ

അന്തസുണ്ടെങ്കിൽ മുഖ്യമന്ത്രി ധൂർത്ത് അവസാനിപ്പിക്കണമെന്ന് കെ.സുധാരൻ

Update: 2023-11-17 10:24 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്ര ജനങ്ങൾക്ക് നേരെയുള്ള കൊഞ്ഞനം കുത്തലാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. അന്തസ് ഉണ്ടെങ്കിൽ ധൂർത്ത് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രിക്ക് ആരോടാണ് ആഭിമുഖ്യം ജനങ്ങളോടാണോ കുടുംബത്തോടോണോ അതോ തന്നോട് തന്നെ ആണോ എന്നും അദ്ദേഹം ചോദിച്ചു. ജനത്തെ വിഡ്ഢികൾ ആക്കുകയാണെന്നും മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര സുരക്ഷയെന്നും സുധാകരൻ.


'രാഷ്ട്രീയമായി ഏറെ വിവാദം സൃഷ്ടിച്ച ഒന്നാണ് നവകേരള സദസ്സ്. കേരളം പോലെ ദരിദ്ര നാരായണൻമാരുടെ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ഒരു കോടിയിലധികം വരുന്ന ബെൻസ് വണ്ടിയിൽ നടത്തുന്ന യാത്ര കേരളത്തിലെ ജനങ്ങള്‍ക്ക് നേരെയുള്ള കൊഞ്ഞനം കുത്തലാണ്. ഇത് നടത്തുന്നത് കേരളത്തിനോടുള്ള അപരാദമാണ്. ഇന്നും ഒരു കർഷകൻ മരിച്ചു. അയാള്‍ക്ക് പണം ലഭിച്ചെങ്കിൽ ഒരു ജീവന് എങ്കിലും രക്ഷിക്കാമായിരുന്നു. മുഖ്യമന്ത്രി ഇവിടെ കോടികള്‍ ചെലവഴിക്കുന്നു. എന്തിനാണ് ആത്മ രക്ഷക്ക് വേണ്ടി മുഖ്യമന്ത്രി കോടികള്‍ ചെലവഴിക്കുന്നത്. മുഖ്യമന്ത്രിക്ക് ആരിൽ നിന്നാണ് ഭീഷണി. കേരളത്തിൽ ആർക്കാണ് മുഖ്യമന്ത്രിയെ വേണ്ടത്. കൂടെ നടക്കുന്നവർ ഒന്ന് പറഞ്ഞ് നന്നാക്കാൻ ശ്രമിക്കണമെന്ന് എന്‍റെ സ്നേഹത്തോടെയുള്ള അപേക്ഷയാണ്. ഇവിടെ നിന്ന് ആർക്കും ബാൻ ഏർപ്പെടുത്തിയിട്ടില്ല. സദസിൽ ആര് പങ്കെടുത്താലും കേരളത്തിലെ ജനങ്ങള്‍ അവരെ ശപിക്കും'- കെ.സുധാകരൻ.

Advertising
Advertising


Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News