'തട്ടിക്കൊണ്ടുപോയെന്ന വാദം തെറ്റ്, ജീവനക്കാർക്കെതിരെ നിരവധി ഉപഭോക്താക്കൾ പരാതി നൽകിയിട്ടുണ്ട്': ദിയ കൃഷ്ണ

ജീവനക്കാർ എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചതിന് തെളിവെവിടെയെന്നും ദിയ

Update: 2025-06-07 10:54 GMT

തിരുവനന്തപുരം: ജീവനക്കാർ തനിക്കെതിരെ ഉന്നയിച്ച ആരോപണം നിഷേധിച്ച് ദിയ കൃഷ്ണ. ജീവനക്കാർക്കെതിരെ നിരവധി ഉപഭോക്താക്കൾ പരാതി നൽകിയിട്ടുണ്ടെന്നും തട്ടിക്കൊണ്ടുപോയെന്ന വാദം തെറ്റാണെന്നും ദിയ കൃഷ്ണ പറഞ്ഞു.

'എല്ലാ ദിവസവും പണം പിൻവലിച്ച് എനിക്ക് തരുമെന്ന് അവർ പറഞ്ഞല്ലോ, അതിന് തെളിവ് എവിടെ? അവർ ഏത് എടിഎമ്മിൽ നിന്ന് പിൻവലിച്ചു? അതിനു തെളിവെവിടെ'യെന്നും ദിയ ചോ​ദിച്ചു. ജീവനക്കാർ മാധ്യമങ്ങളോടു പ്രതികരിച്ചതിനു പിന്നാലെയാണ് ദിയയുടെ പ്രതികരണം.

കസ്റ്റമേഴ്സിന്‍റെ പണം തങ്ങളുടെ അക്കൗണ്ടിലേക്ക് വാങ്ങിയാൽ മതിയെന്ന് ദിയ പറഞ്ഞെന്നാണ് ജീവനക്കാരുടെ വാദം. ഷോപ്പിന്റെ കാര്യങ്ങളെല്ലാം തങ്ങളെയാണ് ഏൽപ്പിച്ചിരുന്നത്. ദിയ പലപ്പോഴും ഷോപ്പിലേക്ക് വരാറില്ലെന്നും പരാതിക്കാർ പറഞ്ഞിരുന്നു. തങ്ങളെ അടിച്ചമർത്തിയെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും ജീവനക്കാർ മാധ്യമങ്ങളോട് പറഞ്ഞു.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News