ഫ്രഷ് കട്ട് സമരം; കലക്ടറും ചില പൊലീസും ഫ്രഷ്‌കട്ടിന്റെ പാർട്ണർമാരെ പോലെ പെരുമാറുന്നു: ബാബു കുടുക്കിൽ

ഫ്രഷ് കട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് സമീപ പ്രദേശങ്ങളിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെയാണ് പ്രതികരണം

Update: 2025-11-01 01:33 GMT

കോഴിക്കോട്: ജില്ലാ കളക്ടറും ചില പൊലീസ് ഉദ്യോഗസ്ഥരും ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ പാർട്ണർമാരെ പോലെയാണ് പെരുമാറുന്നതെന്ന് സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ. ഫ്രഷ് കട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് സമീപ പ്രദേശങ്ങളിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെയാണ് പ്രതികരണം.

പ്രദേശത്തെ കുടുംബങ്ങൾക്കും രാഷ്ട്രീയ പ്രതിനിധികൾക്കും ഒരു വിലയും കൽപിക്കാതെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. അമ്പലമുക്കിൽ സമരപന്തൽ കെട്ടി സമരം പുനരാരംഭിക്കുമെന്നും ഫാക്ടറി തുറക്കുന്ന മുറയ്ക്ക് സമരരീതി മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്നുമാണ് സമരസമിതിയുടെ തീരുമാനം.

Advertising
Advertising

ഫ്രഷ്‌ക്കട്ട് പ്ലാന്റിന് 300 മീറ്റർ ചുറ്റളവിലും ഫ്രഷ് ക്കട്ടിലേക്കുള്ള റോഡുകളുടെ 50 മീറ്ററിനുള്ളിലും അമ്പായത്തോട് ജംഗ്ഷനിൽ നൂറു മീറ്ററിനുള്ളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്നലെ മുതൽ ഏഴ് ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News