രാഹുലിനെതിരായ അതിജീവിതയുടെ പരാതി ക്രൈംബ്രാഞ്ചിന് കൈമാറി
സെക്രട്ടറിയേറ്റിലെത്തിയ അതിജീവിത ഫോൺ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ സഹിതമാണ് മുഖ്യമന്ത്രിക്ക് പരാതി കൈമാറിയത്.
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനിലിനെതിരായ ലൈംഗിക പീഡന പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. മുഖ്യമന്ത്രിയെ കണ്ട് അതിജീവിത നൽകിയ പരാതിയാണ് എഡിജിപി എച്ച്.വെങ്കിടേഷിനാണ് കൈമാറിയത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസ് രജിസ്റ്റർ ചെയ്യാനാണ് സാധ്യത.
സെക്രട്ടറിയേറ്റിലെത്തിയ അതിജീവിത ഫോൺ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ സഹിതമാണ് മുഖ്യമന്ത്രിക്ക് പരാതി കൈമാറിയത്. വനിത ഉദ്യോഗസ്ഥരെയടക്കം ഉൾപ്പെടുത്തി പുതിയ അന്വേഷണ സംഘത്തിനും സാധ്യതയുണ്ട്. അതിജീവിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ കോടതിയിൽ അപേക്ഷ നൽകും.
മൊഴി നൽകാൻ തയാറാണെന്ന അതിജീവിത വ്യക്തമാക്കിയിട്ടുണ്ട്. എഡിജിപി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിൽ തിരക്കിട്ട ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ല. പാലക്കാട്ടെ എംഎൽഎ ഓഫീസ് അടഞ്ഞുകിടക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിന്റെയും പേഴ്‌സണൽ സ്റ്റാഫിന്റെയും ഫോൺ സ്വിച്ച് ഓഫാണ്.