മലബാർ സമരം വർഗീയവത്കരിക്കാനുള്ള ശ്രമം ബ്രിട്ടീഷ് നയമെന്ന് സി.പി.എം

ആർ.എസ്.എസ് തയ്യാറാക്കുന്ന പുസ്തകത്തിൽ നിന്ന് മലബാർ രക്തസാക്ഷികളെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ഫേസ്ബുക്കിൽ കുറിച്ചു

Update: 2021-08-24 07:13 GMT
Editor : Jaisy Thomas | By : Web Desk
Advertising

മലബാർ സമര രക്തസാക്ഷികളെ സ്വാതന്ത്ര്യസമര സേനാനി പട്ടികയിൽ നിന്നും നീക്കം ചെയ്യുന്നതിനെതിരെ സി.പി.എം. മലബാർ സമരം വർഗീയവത്കരിക്കാനുള്ള ശ്രമം ബ്രിട്ടീഷുകാരുടേതാണെന്ന് സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. ആർ.എസ്.എസ് തയ്യാറാക്കുന്ന പുസ്തകത്തിൽ നിന്ന് മലബാർ രക്തസാക്ഷികളെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ഫേസ്ബുക്കിൽ കുറിച്ചു. ചരിത്രത്തെ വർഗീയതയുടെ കണ്ണാൽ കാണുന്നതാണ് ഐ.സി.എച്ച്.ആറിന്‍റെ നീക്കമെന്നും ബേബി പ്രതികരിച്ചു.

എം.എ ബേബിയുടെ കുറിപ്പ്

മലബാർ കലാപത്തിൽ രക്തസാക്ഷികളായ സ്വാതന്ത്ര്യസമരസേനാനികളെ രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഇന്ത്യൻ ചരിത്ര ഗവേഷണ കൌൺസിൽ നടത്തുന്ന നീക്കം ഉപേക്ഷിക്കണം. ചരിത്രത്തെ വർഗീയതയുടെ കണ്ണാൽ കാണുന്നതാണ് ഈ നീക്കം. ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതു മുതൽ പാഠപുസ്തകങ്ങളുടെയും ഐ.സി.എച്ച്.ആര്‍ പോലുള്ള സർക്കാർ സ്ഥാപനങ്ങളുടെ പുസ്തകങ്ങളുടെയും ചരിത്രവീക്ഷണം തിരുത്താൻ നടപടികളുണ്ടായിട്ടുണ്ട്.

സർക്കാർ സ്ഥാപനം തയ്യാറാക്കുന്ന ഒരു പുസ്തകത്തിലെ പട്ടികയിൽ നിന്ന് മാറ്റിയാൽ ഇല്ലാതാവുന്നതല്ല ഈ നാട്ടിലെ സ്വാതന്ത്ര്യസമര സേനാനികളുടെ രക്തസാക്ഷിത്വത്തിന്‍റെ വില. ജനങ്ങളുടെ ഹൃദയത്തിൽ അവർ എന്നുമുണ്ടാവും. ആർ.എസ്.എസ് സംഘടനകൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടില്ല. എന്നും ബ്രിട്ടീഷുകാർക്ക് അനുകൂലമായിരുന്നു അവർ. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്‍റെ പ്രിതിബിംബമായിരുന്ന മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്നതിനെത്തുടർന്ന് നിരോധിക്കപ്പെട്ട സംഘടനയാണ് ആർ.എസ്.എസ്. അവർ, തയ്യാറാക്കുന്ന പുസ്തകത്തിൽ മലബാർ കലാപത്തിലെ രക്തസാക്ഷികൾ ഇല്ല എന്നത് ചരിത്രത്തിൽ നിന്ന് ഈ ധീരദേശാഭിമാനികളെ മായ്ച്ചുകളയാൻ മതിയാവില്ല.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News