ഏതു ചെകുത്താന്‍മാരുമായും കൂട്ടുകൂടാന്‍ മടിയില്ലാത്ത പാര്‍ട്ടിയായി സി.പി.എം മാറി; വി.ഡി സതീശന്‍

ഭൂരിപക്ഷ വര്‍ഗീയതയുമായും ന്യൂനപക്ഷ വര്‍ഗീയതയുമായും ഒരേസമയം സഖ്യം ചേരാന്‍ മടിയില്ലാതായ സി.പി.എം നിലപാടില്ലാത്ത പാര്‍ട്ടിയായി മാറിയെന്ന് സതീശന്‍ പറഞ്ഞു

Update: 2021-09-24 08:29 GMT

കോട്ടയം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിന് സി.പി.എം ബി.ജെ.പിയെ കൂട്ടുപിടിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭൂരിപക്ഷ വര്‍ഗീയതയുമായും ന്യൂനപക്ഷ വര്‍ഗീയതയുമായും ഒരേ സമയം സഖ്യം ചേരാന്‍ മടിയില്ലാതായ സി.പി.എം നിലപാടില്ലാത്ത പാര്‍ട്ടിയായി മാറിയെന്ന് സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും ദുര്‍ബലപ്പെടുത്താനും തകര്‍ക്കാനും ഏത് ചെകുത്താനുമായി കൂട്ടുകൂടാനും മടിയില്ലാത്ത സംഘമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. എന്തുവില കൊടുത്തും കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ സി.പി.എം കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ സി.പി.എമ്മിന്‍റെ യഥാര്‍ഥ മുഖംമൂടി വലിച്ചുകീറപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈരാറ്റുപേട്ടയില്‍ എസ്.ഡി.പി.ഐക്ക് ഒപ്പം ചേര്‍ന്ന് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിച്ച സി.പി.എം കോട്ടയത്തേക്ക് എത്തിയപ്പോള്‍ സഖ്യം ബി.ജെ.പിക്ക് ഒപ്പമായി മാറ്റി. മുഖ്യമന്ത്രി പിണറായി വിജയനുണ്ടാക്കിയ കുത്തിത്തിരിപ്പാണ് ഇപ്പോഴത്തെ സാമുദായിക വിവേചനത്തിന് കാരണമെന്നും സതീശന്‍ പ്രതികരിച്ചു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News