ഇടുക്കി ഡാം തുറക്കലിൽ തീരുമാനം നാളെയെന്ന് മന്ത്രി

Update: 2021-11-12 15:11 GMT
Advertising

ഇടുക്കി ഡാം തുറക്കുന്നത് സംബന്ധിച്ച് തീരുമാനം നാളെയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. രാത്രി നീരൊഴുക്ക് വർധിച്ചാല്‍ തുറക്കേണ്ടിവരും. രാവിലെ ജലനിരപ്പ് വിലയിരുത്തിയ ശേഷം മാത്രമേ തീരുമാനമെടുക്കൂ. ആവശ്യമുള്ള ജാഗ്രതാ മുന്നറിയിപ്പുകള്‍ നല്‍കിയെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.40 അടിയായി ഉയർന്നു.

ജലനിരപ്പുയർന്നതിനെ തുടർന്ന് ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. തുലാവർഷം ശക്തിപ്രാപിച്ച് നിൽക്കുന്നതിനാലും ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ അതീവജാഗ്രത പുലർത്തണമെന്ന് കലക്ടർ മുന്നറിയിപ്പ് നൽകി.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News