സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ കടുത്ത നടപടിയെന്ന് ഡി.ജി.പി

ഗാർഹിക പീഡന പരാതിയിൽ കർശന നടപടിയുണ്ടാകും

Update: 2021-07-02 07:30 GMT

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ കടുത്ത നടപടിയുണ്ടാകുമെന്ന് ഡി.ജി.പി വൈ.അനിൽകാന്ത്. സ്വർണക്കടത്ത് തടയാൻ പ്രത്യേക സ്കീം കൊണ്ടുവരുമെന്നും ഡി.ജി.പി വ്യക്തമാക്കി.

സ്ത്രീ സുരക്ഷയിൽ എൻ.ജി.ഒമാരുടെ സഹായം തേടും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കാണ് മുന്‍ഗണന. ഗാർഹിക പീഡന പരാതിയിൽ കർശന നടപടിയുണ്ടാകും. സ്ത്രീധനമടക്കമുള്ള വിഷയങ്ങളിൽ കടുത്ത നടപടി സ്വീകരിക്കും.

അടിസ്ഥാന പോലീസിംഗ് നവീകരിക്കുമെന്നും ഡിജിപി പറഞ്ഞു. എല്ലാ കേസുകളും വേഗത്തിൽ തീർപ്പാക്കും. സ്വർണക്കടത്ത് ഉൾപ്പടെയുള്ള കേസുകൾ പ്രത്യേക പരിഗണന നൽകി അന്വേഷിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News