വാതിൽ അടഞ്ഞുതന്നെ; അൻവർ വേണ്ടെന്ന വി.ഡി സതീശൻ നിലപാടിന് കോൺഗ്രസിൽ പിന്തുണ ഏറുന്നു

അൻവർ സ്വയം കീഴടങ്ങിയാൽ മാത്രം ചർച്ചമതിയെന്നാണ് ഒരു വിഭാഗം ഘടകകക്ഷികളുടെ നിലപാട്

Update: 2025-06-25 04:18 GMT
Editor : നബിൽ ഐ.വി | By : Web Desk

തിരുവനന്തപുരം: പി.വി അൻവർ വേണ്ടെന്ന വി.ഡി. സതീശൻ നിലപാടിന് കോൺഗ്രസിൽ പിന്തുണ ഏറുന്നു. അൻവറിനെ എടുക്കേണ്ട സാഹചര്യമില്ലെന്നാണ് യുഡിഎഫിലെ ഒരു വിഭാഗം ഘടകകക്ഷികൾക്കും നിലപാട്.

അൻവർ സ്വയം കീഴടങ്ങിയാൽ മാത്രം ചർച്ചമതിയെന്നാണ് ഘടകകക്ഷികളുടെ നിലപാട്. മുന്നണി പ്രവേശനത്തിന് നിലപാടുകൾ തിരുത്തി അൻവർ തന്നെ മുൻകൈയെടുക്കേണ്ടി വരും.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 20,000ത്തോളം വോട്ട് നേടി അന്‍വര്‍ കരുത്തുകാട്ടിയിരുന്നു. എന്നാല്‍ അതുകൊണ്ട് മാത്രം അദ്ദേഹത്തിന്റെ യുഡിഎഫ് പ്രവേശം സാധ്യമാകില്ലെന്നാണ് സൂചനകള്‍. യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയാണ് അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വയം മത്സരിക്കാനുള്ള തീരുമാനത്തിലേക്കെത്തിയത്. കൂടാതെ വി.ഡി സതീശനു നേരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും അന്‍വര്‍ ഉയര്‍ത്തിയിരുന്നു. അതുകൊണ്ടു തന്നെ അന്‍വര്‍ വേണ്ട എന്ന് ശക്തമായ നിലപാടിലേക്ക് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആളുകൾ പറയുന്നത്. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News