'രാഷ്ട്രീയത്തിന്റെ മൂല്യം ധാർമ്മികതയാണ്,രാഹുൽ മാങ്കൂട്ടത്തിൽ ഉടൻ രാജി വെക്കണം'; ബിന്ദു കൃഷ്ണ

വൈകാതെ തന്നെ പാർട്ടി തീരുമാനം എല്ലാവരെയും അറിയിക്കുമെന്ന് പറഞ്ഞ്‌ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി സാധ്യത തള്ളാതെ കെ.സി വേണുഗോപാൽ

Update: 2025-08-24 14:04 GMT

കൊല്ലം: വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യമുന്നയിച്ച് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ. രാഹുൽ ഒന്നും നിഷേധിച്ചിട്ടില്ല. രാഷ്ട്രീയത്തിന്റെ മൂല്യം ധാർമ്മികതയാണെന്നും രാഹുൽ ഉടൻ രാജിവെക്കണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.

രാഹുൽ മുഖ്യധാരാ രാഷ്ട്രീയത്തിൽ നിന്നും രാജിവെക്കണമെന്നും ബിന്ദു പറഞ്ഞു. കൂടാതെ സിപിഎം കോൺഗ്രസിന്റേതുപോലുള്ള ധാർമ്മികത കാണിക്കുന്നില്ലെന്നും മുകേഷിനെതിരെ ആരോപണങ്ങൾ ഉയർന്ന സമയത്ത് നടപടിയെടുത്തില്ലെന്നും ബിന്ദു പറഞ്ഞു. മുകേഷിനെതിരെ ആരോപണങ്ങൾ ഉയർന്ന സമയത്ത് തീവ്രത അളക്കാൻ പോയവരാണെന്നും ശ്രീമതി ടീച്ചർക്ക് ലജ്ജയില്ലേയെന്നും ബിന്ദു കൂട്ടിച്ചേർത്തു.

Advertising
Advertising

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി സാധ്യത തള്ളാതെ കെ.സി വേണുഗോപാലും പ്രതികരിച്ചു.വളരെ ഗൗരവമേറിയ വിഷയമാണെന്നും താൻ പറയുന്നതിൽ എല്ലാമുണ്ടെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. വൈകാതെ തന്നെ പാർട്ടി തീരുമാനം എല്ലാവരെയും അറിയിക്കുമെന്നും വേണുഗോപാൽ വ്യക്തമാക്കി. രാഹുലിന്റെ കാര്യത്തിൽ പാർട്ടി 24 മണിക്കൂറിനകം ശക്തമായ നടപടിയെടുത്തുവെന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചത് ഉദ്ധരിച്ച് കെസി വ്യക്തമാക്കി.

രാഹുലിന്റെ രാജി ആവശ്യപ്പെട്ട് ജോസ് വാഴക്കനും രംഗത്തെത്തി. കോൺഗ്രസ് വലിയ പോരാട്ടത്തിലാണെന്നും വിഴുപ്പ് ചുമക്കാൻ പാർട്ടിക്ക് സമയമില്ലെന്നും ജോസ് വാഴക്കൻ പറഞ്ഞു. രാഹുലിന് സംരക്ഷണമൊരുക്കുന്നത് വി.ഡി സതീശനും ഷാഫി പറമ്പിലുമാണെന്നും ഷാഫി പറമ്പിൽ ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്നുവെന്നുമാണ് ജോസ് വാഴക്കൻ പറഞ്ഞത്. എല്ലാവരും കൈവിട്ടിട്ടും ഷാഫി ചേർത്തുനിർത്തുന്നത് രാഹുലിനെ കൈവിട്ടാൽ വടകര തെരഞ്ഞെടുപ്പിൽ നടത്തിയ ഹീനമായ പ്രവർത്തനം പുറത്തുവരുമോയെന്ന ഭയം കൊണ്ടാണെന്നും ജോസ് വാഴക്കൻ ആരോപിച്ചു.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News