ഗുണ്ടകളെ നിലയ്ക്ക് നിര്‍ത്താനാകുന്നില്ല, സംസ്ഥാനത്തിനും പൊലീസ് സേനയ്ക്കും അപമാനം: പ്രതിപക്ഷ നേതാവ്

പൊലീസ് നടപടിയെടുത്താല്‍ അതിനെ പിറകോട്ടടിപ്പിക്കാന്‍ സി പി എം നേതൃത്വം ഇടപെടുന്നു. ക്രിമിനലുകളെ രാഷ്ട്രീയമായി സി പി എം ഉപയോഗിക്കുന്നു

Update: 2022-01-17 07:35 GMT
Advertising

കോട്ടയത്ത്‌ ഷാനെ കൊലപ്പെടുത്തിയ സംഭവം സംസ്ഥാനത്തിനും പൊലീസ് സേനയ്ക്കും അപമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

ഗുണ്ടകളെ നിലയ്ക്ക് നിര്‍ത്താനാകുന്നില്ല, പൂര്‍ണ ഉത്തരവാദിത്തം ആഭ്യന്തര വകുപ്പിനാണ്. സി പി എം ഇത്തരം ഗുണ്ടകളെ സംരക്ഷിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. 

പൊലീസ് നടപടിയെടുത്താല്‍ അതിനെ പിറകോട്ടടിപ്പിക്കാന്‍ സി പി എം നേതൃത്വം ഇടപെടുന്നു. ക്രിമിനലുകളെ രാഷ്ട്രീയമായി സി പി എം ഉപയോഗിക്കുന്നു. അതു കൊണ്ട് പാര്‍ട്ടിക്ക് ഗുണ്ടകളെ സംരക്ഷിക്കേണ്ടി വരുന്നു. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും വി ഡി സതീശൻ പറഞ്ഞു. 

19 കാരനായ വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്.പ്രതി നഗരത്തിലെ ഗുണ്ടാ ലിസ്റ്റിൽ പെട്ട കെ ടി ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം.

ഇന്നലെ ജോമോന്‍ ഷാൻ ബാബുവിനെ ഓട്ടോയില്‍ കൂട്ടിക്കൊണ്ടു പോയി എന്നാണ് വിവരം. ഷാനിനെ താന്‍ കൊലപ്പെടുത്തിയതായി ഇയാള്‍ വിളിച്ചുപറയുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രാത്രി ഒന്നരക്ക് തന്നെ ഷാനെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ട് അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടയിലാണ് ഷാൻ ബാബുവിനെ തല്ലിക്കൊന്ന് സ്റ്റേഷന് മുന്നിലിടുന്നത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News