സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടിയിൽ ഗവർണർ പിന്നോട്ടില്ല; വിസിയുടെ കത്തിന് മറുപടി കേരളത്തിൽ തിരിച്ചെത്തിയ ശേഷം

ചാന്‍സലര്‍ പ്രതിനിധികളെ പിന്‍വലിച്ച നടപടിയില്‍ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്

Update: 2022-10-19 04:10 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടിക്കെതിരായ കേരള വിസിയുടെ കത്തില്‍ ഗവര്‍ണറുടെ തുടര്‍ നടപടി തലസ്ഥാനത്ത് തിരികെ എത്തിയ ശേഷം. ചാന്‍സലര്‍ പ്രതിനിധികളെ പിന്‍വലിച്ച നടപടിയില്‍ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്. ഗവര്‍ണറുടെ തുടര്‍ നീക്കങ്ങള്‍ സര്‍ക്കാരും ഉറ്റുനോക്കുന്നുണ്ട്.

കേരള സര്‍വകലാശാല സെനറ്റില്‍ നിന്ന് ചാന്‍സലര്‍ പ്രതിനിധികളെ പിന്‍വലിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ നിയമവഴി തേടാന്‍ സി.പി.എം തീരുമാനിച്ചിട്ടുണ്ട്. ഗവര്‍ണറുടെ നടപടി സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് നിയമോപദേശം. ഇതിന് പിന്നാലെയാണ് കേരള വിസി ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് കത്ത് നല്‍കിയത്. സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടി പുനഃപരിശോധിക്കണമെന്നാണ് വിസിയുടെ ആവശ്യം. നിലവില്‍ സംസ്ഥാനത്തിന് പുറത്തുള്ള ഗവര്‍ണര്‍ ഈ മാസം 22 ന് മാത്രമേ തിരികെ എത്തുകയുള്ളു.അതിന് ശേഷം വിസിക്ക് മറുപടി നല്‍കാമെന്നാണ് ഗവര്‍ണറുടെ നിലപാട്.

Advertising
Advertising

ഈ മാസം 24 കേരള വിസിയുടെ കാലാവധി കഴിയുമ്പോള്‍ പകരം ആരെ നിയമിക്കും എന്ന ചോദ്യം സര്‍ക്കാരിനും സര്‍വ്വകലാശാലക്കും മുന്നിലുണ്ട്. ഇടഞ്ഞ് നില്‍ക്കുന്ന ഗവര്‍ണര്‍ സര്‍ക്കാരിന് താത്പര്യമുള്ളയാളെ നിയമിക്കാനോ പകരം ചുമതല നല്‍കാനോ സാധ്യതയില്ല. സംഘ്പരിവാര്‍ ബന്ധമുള്ളവര്‍ക്ക് ചുമതല നല്‍കിയാല്‍ അത് ഉയര്‍ത്തിക്കാട്ടിയുള്ള പ്രചരണത്തിലേക്ക് സി.പി.എം കടക്കും. സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടിയില്‍ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്ന ഗവര്‍ണറുടെ തുടര്‍ നീക്കങ്ങളെ സി.പി.എമ്മും ഉറ്റുനോക്കുന്നുണ്ട്. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News