ജി.എസ്.ടി ഇന്‍റലിജന്‍സ് വിഭാഗം ഓഫീസറെ കാൺമാനില്ല

പുനലൂര്‍ ഓഫീസില്‍ ജോലി ചെയ്യുമ്പോൾ ഓഫീസ് ഫയലുകള്‍ നഷ്ട്ടപെട്ടതുമായി ബന്ധപ്പെട്ട് പ്രശ്‌നം നിലനിന്നിരുന്നു

Update: 2022-05-10 02:59 GMT

എറണാകുളം:  ജി.എസ്.ടി ഇന്‍റലിജന്‍സ് വിഭാഗം ഓഫീസര്‍ കൊല്ലം കരിക്കോട് സുമാലയത്തിൽ അജികുമാറിനെ 10 ദിവസമായി കാൺമാനില്ല. അജികുമാറിന്റെ തിരോധാനം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത് വന്നു.

ജി.എസ്.ടി ഇന്‍റലിജന്‍സ് വിഭാഗം സ്റ്റേറ്റ് ടാക്‌സ് ഓഫീസറാണ് 52 കാരൻ അജികുമാർ. പുനലൂര്‍ ഓഫീസില്‍ നിന്ന് 3 മാസം മുൻപ് അജികുമാറിനെ എറണാകുളം കാക്കനാട്ടെ ഓഫീസിലേക്ക് സ്ഥലം മാറ്റി. രണ്ട് മാസം ജോലി ചെയ്ത ശേഷം ഒരു മാസം അവധിയെടുത്തു. വീണ്ടും ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞ 29 ന് എറണാകുളത്തേക്ക് പോയി. 30 ന് രാവിലെ വിളിച്ച് സംസാരിച്ചപ്പോള്‍ വൈകിട്ട് വീട്ടിലേക്ക് മടങ്ങുമെന്ന് അറിയിച്ചു. താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും രാവിലെ പത്തരയോടെ ഓഫീസിലേക്ക് ഇറങ്ങിയ അജികുമാറിനെക്കുറിച്ച് പിന്നീട് ഒരു വിവരവും ഇല്ല.

Advertising
Advertising

പുനലൂര്‍ ഓഫീസില്‍ ജോലി ചെയ്യുമ്പോൾ ഓഫീസ് ഫയലുകള്‍ നഷ്ട്ടപെട്ടതുമായി ബന്ധപ്പെട്ട് പ്രശ്‌നം നിലനിന്നിരുന്നു. അതിന്റെ പേരില്‍ മെമ്മോ പോലും ലഭിച്ചതായി ബന്ധുക്കള്‍ക്കറിയില്ല. പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണം നടന്നിട്ടില്ലന്ന പരാതിയാണ് ബന്ധുക്കള്‍ക്കുള്ളത്. അതിനാൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം എന്ന ആവശ്യം കുടുംബം മുന്നോട്ട് വയ്ക്കുന്നു.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News