Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കൊച്ചി: അപകീര്‍ത്തിക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ബിജെപി നേതാക്കളായ അനില്‍ ആന്റണിക്കും, കെ സുരേന്ദ്രനും തിരിച്ചടി. കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.
ടി.ജി നന്ദകുമാറിന്റെ പരാതിയിലായിരുന്നു കേസ്. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നന്ദകുമാര്‍ നോട്ടീസയച്ചിരുന്നു. കാട്ടുകള്ളന്‍, മോഷ്ടാവ് എന്നിവ അപകീര്‍തിതുകരമെന്ന് ചൂണ്ടിക്കാണിച്ചാണ് നന്ദകുമാര്‍ കോടതിയെ സമീപിച്ചത്.
25 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു ആവശ്യം. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് നേരത്തെ നന്ദകുമാര്‍ നോട്ടീസയച്ചിരുന്നു.