സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച ഹാൽ സിനിമ ഹൈക്കോടതി ഇന്ന് കാണും

സിനിമയിൽ സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾ ചോദ്യംചെയ്ത് നിർമാതാവും സംവിധായകനും നൽകിയ ഹരജിയിൽ തീരുമാനമെടുക്കുന്നതിന്റെ ഭാഗമായാണ് സിനിമ കാണുന്നത്

Update: 2025-10-25 02:35 GMT

കൊച്ചി: സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച ഹാൽ സിനിമ ഹൈക്കോടതി ഇന്ന് കാണും. വൈകിട്ട് ഏഴ് മണിക്ക് കാക്കനാട് പടമുഗളിലെ കളർ പ്ലാനറ്റ് സ്റ്റുഡിയോയിലാണ് ജസ്റ്റിസ് വിജി അരുൺ സിനിമ കാണുക. സിനിമയിൽ സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾ ചോദ്യംചെയ്ത് നിർമാതാവും സംവിധായകനും നൽകിയ ഹരജിയിൽ തീരുമാനമെടുക്കുന്നതിന്റെ ഭാഗമായാണ് സിനിമ കാണുന്നത്.

ഹരജിക്കാരും ഹരജിയെ എതിർക്കുന്നവരും അഭിഭാഷകരും സിനിമ കാണും. ഇതിനായി ആവശ്യമായ സൗകര്യമൊരുക്കുമെന്ന് നിർമ്മാതാക്കൾ കോടതിയിൽ അറിയിച്ചിരുന്നു. നിരവധി സീനുകളും ഡയലോ​ഗുകളും കട്ട് ചെയ്യണമെന്ന് സെൻസർ ബോർഡിന്റെ കടുംവെട്ടിനെതിരെ അണിയറ പ്രവർത്തകർ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. സമയബന്ധിതമായി സെൻസറിങ് പൂർത്തിയാക്കാൻ പുതിയ മാനദണ്ഡങ്ങൾ രൂപീകരിക്കണമെന്നും അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടു. ഇതിൽ തീരുമാനമെടുക്കുന്നതിനായാണ് ഹൈക്കോടതി സിനിമ കാണുന്നത്.

Advertising
Advertising

അതേസമയം, ഹാൽ സിനിമയുടെ ഉള്ളടക്കം റിലീസിനു മുമ്പെ പുറത്തായതിൽ ഗൂഢാലോചനയെന്ന് സംവിധായകൻ റഫീക്ക് വീര ആരോപിച്ചു. മൂന്നാം കക്ഷി ഉള്ളടക്കം അറിയുന്നത് എങ്ങനെയെന്നറിയില്ല...ചിലതിന് രാഷ്ട്രീയം പറ്റുമെന്നും, ചിലതിന് പറ്റില്ലെന്നുമാണ് ഇപ്പോഴത്തെ നിബന്ധന....ഇതാണ് സെൻസർ ബോർഡ് എറ്റെടുത്തതെന്നും ഹൈക്കോടതി സിനിമ കണ്ട് അനുകൂല തീരുമാനം എടുക്കുമെന്ന് പ്രതീക്ഷയെന്നും റഫീക്ക് വീര പറഞ്ഞു.

ഷെയിൻ നി​ഗം നായകനായ ഹാൽ സിനിമയിൽ നിന്ന് ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണം,ഗണപതിവട്ടം,ധ്വജപ്രണാമം,സംഘം കാവലുണ്ട്, രാഖി തുടങ്ങിയ പരാമർശങ്ങളും ഒഴിവാക്കണമെന്ന് തുടങ്ങി നിരവധി നിർദേശങ്ങളാണ് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ നേരത്തെ മീഡിയവണിനോട് പറഞ്ഞിരുന്നു.സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നുണ്ട്,എന്നാൽ ഒരു മതത്തിനെയോ രാഷ്ട്രീയപാർട്ടികളെയോ അപമാനിച്ചിട്ടില്ല.സിനിമയിൽ കാണിച്ചിരിക്കുന്നത് ബീഫ് ബിരിയാണിയല്ല,മട്ടൻ ബിരിയാണിയാണ്. ഞങ്ങൾ ഷൂട്ട് ചെയ്ത സ്ഥലത്ത് ബീഫ് ബിരിയാണി കിട്ടിയിരുന്നില്ല. പക്ഷേ ബീഫ് ബിരിയാണി കഴിക്കാമെന്ന് സിനിമയിൽ പറയുന്നുണ്ട്. അതേസമയം, സിനിമയിലൂടെ നല്ലൊരു സന്ദേശം നൽകാനാണ് ശ്രമിച്ചതെന്നും അണിയറ പ്രവർത്തകർ പറയുന്നു.

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News