എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് ഇന്ന് വൈകീട്ട് സമർപ്പിക്കും

പൊലീസ് ആസ്ഥാനത്ത് ചേർന്ന അടിയന്തര യോ​ഗത്തിലാണ് തീരുമാനം

Update: 2024-10-04 08:23 GMT

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് സംസ്ഥാനപൊലീസ് മേധാവി ഇന്ന് വൈകീട്ട് സമർപ്പിക്കും. സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ചേർന്ന അടിയന്തര യോ​ഗത്തിലാണ് തീരുമാനം. റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായിരുന്നു യോ​ഗം. സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു യോ​ഗം.

IG സ്പർജൻ കുമാർ, DIG തോംസൺ ജോസ്, SPമാരായ ഷാനവാസ്, മധുസൂദനൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പി.വി അൻവർ എംഎൽഎയുടെ പരാതിയിന്മേലുള്ളതാണോ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമായി സംബന്ധിച്ച റിപ്പോർട്ടാണോ സമർപ്പിക്കുന്നത് എന്നതിൽ വ്യക്തതയില്ല. അന്വേഷണത്തിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു.

Advertising
Advertising

ഒരു മാസത്തെ സമയമാണ് അന്വേഷണത്തിന് നൽകിയിരുന്നത്. റിപ്പോർട്ട്‌ ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. ഒരു മാസം എന്ന കാര്യം ഇന്നലെ വാർത്താസമ്മേളനത്തിൽ  മുഖ്യമന്ത്രി ആവർത്തിക്കുകയും ചെയ്തിരുന്നു. 

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News