മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ നിയമപരമായി നിലനിൽക്കും; സുപ്രിംകോടതിക്ക് മറുപടിയുമായി കേരള ഹൈക്കോടതി
മുൻകൂർ ജാമ്യാപേക്ഷ നേരിട്ട് പരിഗണിക്കുന്നതിൽ കേരള ഹൈക്കോടതിയെ സുപ്രിംകോടതി വിമർശിച്ചിരുന്നു
കൊച്ചി: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ നിയമപരമായി നിലനിൽക്കുമെന്ന് ഹൈക്കോടതി. സെഷൻസ് കോടതികളെ സമീപിച്ചില്ലെങ്കിലും വിഷയം ഹൈക്കോടതിക്ക് പരിഗണിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
നേരത്തെ, മുൻകൂർ ജാമ്യാപേക്ഷ നേരിട്ട് പരിഗണിക്കുന്നതിൽ കേരള ഹൈക്കോടതിയെ സുപ്രിംകോടതി വിമർശിച്ചിരുന്നു. സെഷൻസ് കോടതിയെ സമീപിക്കാതെയെത്തുന്ന മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് എന്തിനെന്നും സുപ്രിംകോടതി ചോദിച്ചിരുന്നു. ക്രിമിനൽ നടപടിക്രമം അനുസരിച്ച് അധികാര ക്രമമുണ്ടെന്നും സുപ്രിംകോടതി ഓർമിപ്പിച്ചിരുന്നു.
പോക്‌സോ കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു വിമർശനം. ഇത്തരം പ്രവണത ഒരു ഹൈക്കോടതിയിലും സംഭവിക്കരുതെന്നും സുപ്രിംകോടതി പറഞ്ഞു.
സംഭവത്തില്‍ കേരള ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോട് സുപ്രിംകോടതി വിശദീകരണം തേടി. വിഷയം പരിശോധിക്കാനായി മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലുത്രയെ അമികസ് ക്യൂറിയായി നിയോഗിച്ചിരുന്നു.