മന്ത്രി വിളിച്ചിട്ടും ഫോണെടുത്തില്ല; പരീക്ഷാഭവനിൽ വി ശിവൻകുട്ടിയുടെ മിന്നൽ പരിശോധന

Update: 2021-11-02 12:35 GMT

പരീക്ഷാ ഭവനിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ മിന്നൽ പരിശോധന. ഉദ്യോഗസ്ഥർ ഫോണെടുക്കുന്നില്ലെന്ന പരാതി വ്യാപകമായതോടെയാണ് പരിശോധന നടത്തിയത്. മന്ത്രി വിളിച്ചിട്ടും ഫോണെടുക്കാത്തതിനെ തുടർന്നാണ് മിന്നൽ പരിശോധന നടത്തിയത്.

പരീക്ഷാഭവനിൽ വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്നും കൃത്യമായി മറുപടി ലഭിക്കുന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രിക്ക് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരീക്ഷ ഭവനിലേക്ക് വിളിക്കാൻ തന്റെ പി.എ യോട് മന്ത്രി ആവശ്യപ്പെടുകയായിരുന്നു. പി.എ പലതവണ വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന് മന്ത്രി മിന്നൽ പരിശോധന നടത്തുകയായിരുന്നു.

Advertising
Advertising

പരീക്ഷ ഭവനിലെത്തിയ മന്ത്രി ഉദ്യോഗസ്ഥർക്ക് താക്കീത് നൽകി. കൂടുതൽ ഫോൺ സൗകര്യങ്ങൾ ഏർപ്പെടുത്താൻ അദ്ദേഹം നിർദേശം നൽകി. ഫോൺ വിളിച്ചാൽ കൃത്യമായി മറുപടി നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടപടി വേണമെന്നും മന്ത്രി നിർദേശിച്ചു. ഇനി ഇത് ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.

Full View

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News