പേരുമാറ്റാം; സെൻസർ ബോർഡ് നിർദേശം അംഗീകരിച്ച് ജെഎസ്‌കെ നിർമാതാക്കൾ
പുതിയ പതിപ്പ് സമർപ്പിച്ചാൽ മുന്നുദിവസത്തിനകം സർട്ടിഫിക്കറ്റ് നൽകണമെന്ന് കോടതി നിർദേശം
Update: 2025-07-09 10:59 GMT
കൊച്ചി: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റണമെന്ന സെൻസർ ബോർഡ് നിർദേശം അംഗീകരിച്ച് നിർമാതാക്കൾ. ജാനകി.വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കാമെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു.
പുതിയ പതിപ്പ് സമർപ്പിച്ചാൽ മൂന്ന് ദിവസത്തിനകം സർട്ടിഫിക്കറ്റ് നൽകണമെന്ന് കോടതി പറഞ്ഞു. നിരാശയില്ലെന്നും സിനിമ പുറത്തിറക്കുന്നതിനാണ് മുഖ്യ പരിഗണനയെന്നും നിർമാതാക്കൾ പറഞ്ഞു.
watch video: