മനുഷ്യശരീരത്തിലെ അവയവങ്ങളും അവസ്ഥാന്തരങ്ങളും നേരിൽ കാണാം; മെഡെക്സ് - 23 ലോഗോ പ്രകാശനം ചെയ്തു

ഒക്ടോബർ 26 മുതൽ നവംബർ 12 വരെ കോട്ടയം മെഡിക്കൽ കോളജിലാണ് എക്സിബിഷൻ നടക്കുക

Update: 2023-10-11 11:54 GMT

കോട്ടയം : കോട്ടയം ഗവ. മെഡിക്കൽ കോളജിൽ സംഘടിപ്പിക്കുന്ന 'മെഡെക്സ് - 23' മെഡിക്കൽ എക്സിബിഷൻ്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ഒക്ടോബർ 26 മുതൽ നവംബർ 12 വരെ കോട്ടയം മെഡിക്കൽ കോളജിൽ സംഘടിപ്പിക്കുന്ന എക്സിബിഷനിൽ മനുഷ്യശരീരവും അവയവങ്ങളുമടക്കം കൗതുകമുണർത്തുന്ന നിരവധി പ്രദർശനങ്ങളുണ്ടാവും.


മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങളും അവസ്ഥാന്തരങ്ങളും നേരിൽ കണ്ടുമനസിലാക്കുവാനും, ശസ്ത്രക്രിയ ഉൾപ്പടെയുള്ള വൈദ്യശാസ്ത്രത്തിന്റെ വിവിധ തലങ്ങളെ പരിചയപ്പെടുവാനുമുള്ള അവസരമാണ് മെഡെക്സ് - 23. പ്രദർശനങ്ങൾക്ക് പുറമെ ഒരോ വ്യക്തിയിലും ശാസ്ത്ര അവബോധം വർധിപ്പിക്കാനുതകുന്ന സെമിനാറുകൾ വിവിധ ക്ലാസുകൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.

Advertising
Advertising



Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News