മാളില്‍ നടിമാര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് കേസെടുത്തു

ഒരു നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പന്തീരങ്കാവ് പൊലീസ് കേസെടുത്തത്

Update: 2022-09-29 01:02 GMT

കോഴിക്കോട്: കോഴിക്കോട് മാളില്‍ നടിമാര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റം ചുമത്തിയാണ് കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെ കേസെടുത്തത്. ഒരു നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പന്തീരങ്കാവ് പൊലീസ് കേസെടുത്തത്. സിനിമാ പ്രമോഷന് വേണ്ടി കോഴിക്കോട്ടെ മാളിലെത്തിയ നടിമാരെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരാള്‍ കയറിപ്പിടിച്ചത്. സംഭവത്തെ തുടര്‍ന്ന് മാളിലെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു.

പുതിയ സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക് ശേഷം തിരിച്ചിറങ്ങുന്ന സമയത്താണ് നടിമാർക്ക് നേരെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് അതിക്രമമുണ്ടായത്. സോഷ്യൽ മീഡിയയിലൂടെ നടികളിൽ ഒരാളാണ് ഇക്കാര്യം പുറത്തറിയിച്ചത്. പിന്നാലെ അപമാനിക്കാൻ ശ്രമിച്ച യുവാവിനെ നടിമാരിലൊരാൾ തല്ലുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സിനിമയുടെ നിർമാതാവ് പന്തീരാങ്കാവ് പൊലീസിൽ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. ഫറോഖ് എ.സി.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News